ഡബ്ലിന്‍: അഭയാര്‍ത്ഥി പദവിക്ക് അപേക്ഷിച്ച് ഒമ്പത് മാസത്തിന് ശേഷം ജോലി ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് നിര്‍ദേശവുമായി റിപ്പോര്‍ട്ട് 360 പേജുള്ള റിപ്പോര്‍ട്ടിലാണ് അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അഭയാര്‍ത്ഥി പദവി തേടുന്നവര്‍ക്ക് ജോലി ചെയ്യാന്‍ ഉള്ള അവകാശം നിരോധിച്ചിരിക്കുന്ന രണ്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ് .
റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം അഭയാര്‍ത്ഥി പദവിക്കുള്ള നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് ജോലി ചെയ്യാനുള്ള അവകാശവും നല്‍കണമെന്നാണ്. ഏക അപേക്ഷ സംവിധാനം വഴി അഭയാര്‍ത്ഥി പദവി ലഭിക്കുന്നതിനുള്ള കാലതാമസം ആറ്മാസം മുതല്‍ ഒമ്പത് മാസം വരെയായി ചുരുക്കുന്നതിന് ഈവര്‍ഷം തന്നെ നടപടി വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ദേശം. അപേക്ഷ നല്‍കി അഞ്ച് വര്‍ഷമായി കാത്തിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് റസിഡന്‍സ് പദവി നല്‍കണമെന്നാണ്. 3,800 പേരാണ് ഈ വിധത്തിലുള്ളത്.
ആറ് മാസത്തിനുള്ളില്‍ അഭയാര്‍ത്ഥി പദവിയോ അല്ലെങ്കില്‍ അത്തരം പദവികളോ തീരുമാനിക്കപ്പെടണമെന്നും നിര്‍ദേശിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അപേക്ഷകന് അയര്‍ലന്‍ഡില്‍ നിന്ന് സ്വാഭാവികമായി തന്നെ പോകാനുള്ള അനുമതി ലഭിക്കുന്നതാണ്. ഇത് പ്രകാരം നിലവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡയറക്ട് പ്രൊവിഷണല്‍ സെന്‍ററില്‍ കഴിയുന്ന 1,600 പേര്‍ക്ക് ഗുണം ലഭിക്കും. ഇത് കൂടെ രണ്ടായിരം പേര്‍ക്കും സഹാകരമാകും നിര്‍ദേശം.
മറ്റ് നിര്‍ദേശങ്ങളില്‍ €19.10 ആയിരുന്ന ആനൂകൂല്യം €38.74ആയി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന €9.60 ആനുകൂല്യം €29.80ആയും വര്‍ധിപ്പിക്കണം. അഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്ന യുവ അഭയാര്‍ത്ഥിക്ക് ബിരുദതല അവസരം ലഭിക്കണം. നിലവില്‍ ഇവരെ വിദേശ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് കാണുന്നത്. കൂടാതെ ഫീസും ഈടാക്കുന്നുണ്ട്. അഭയാര്‍ത്ഥി പദവി തീരുമാനം സംബന്ധിച്ച് തര്‍ക്കങ്ങളില്‍ ഓംബുഡ്സ്മാന് അധികാരങ്ങള്‍ കൂടുതല്‍ ലഭിക്കും. പുതിയ നിര്‍ദേശങ്ങള്‍ വലിയൊരു വിഭാഗം അഭയാര്‍ത്ഥികള്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍-സര‍്‍ക്കാര്‍ ഇതര പ്രതിനിധികള്‍ ചേര്‍ന്ന സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.