തിരുവനന്തപുരം: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം. ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് അന്തര്‍ദേശീയ തലത്തിലെ ഒരു പ്രശസ്ത താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്കി.
കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതമാണെന്ന് സ്റ്റെഫി നേരത്തേ അറിയിച്ചിരുന്നു. ജര്‍മന്‍ സ്വദേശിയാണ് 46കാരിയായ സ്റ്റെഫി.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയെന്ന ബഹുമതി സ്റ്റെഫിക്കാണ്.
ഏറ്റവുമധികം സിംഗിള്‍സ് ഗ്രാന്ഡ്സ്ലാമുകള് നേടിയ രണ്ടാമത്തെ താരമാണ് സ്റ്റെഫി. 1988 ല്‍ നാല് ഗ്രാന്‍ഡ്സ്ളാമുകളും ഒളിമ്പിക്സ് സ്വര്‍ണവും നേടിയ സ്റ്റെഫി ചരിത്രം സൃഷ്ടിച്ചു.