ഡബ്ലിന്‍:ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് രോഗ നിര്‍ണയം നടത്തുന്നതില്‍ എട്ടില്‍ ഒരു രോഗിക്കും തെറ്റ് സംഭവിക്കുന്നതായി കണക്കുകള്‍. ഓണ്‍ ലൈനായി ലഭിക്കുന്ന സ്രോതസുകള്‍ ഉപയോഗിച്ച് രോഗം നിര്‍ണയം നടത്തുന്നതില്‍ സ്ത്രീകളാണ് കൂടുതലും. ഇതില്‍ തന്നെ 25 -35 വയസിനും ഇടയിലുള്ളവരാണ് ഭൂരിഭാഗവും. ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടി വരുന്നുമുണ്ട്.
ആകെ ജനസംഖ്യയുടെ നാല്‍പ്പത്തിനാല് ശതമാനവും ഓണ്‍ലൈന്‍ വഴി രോഗ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ കേവലം പതിനാല് ശതമാനം പേര്‍മാത്രമാണ് ഇന്‍റര്‍നെറ്റ് ഉപയോഗം ഗുണകരമാണെന്ന് കരുതുന്നത്. ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് നടത്തിയ സര്‍വെയില്‍ 22 ശതമാനം ജനങ്ങളും സ്വയം നീരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.
മൂന്നില്‍രണ്ട് ഭാഗവും പോഷകാഹാരവും വ്യായാമവും ശീലമാക്കുന്നുണ്ട്. ആരോഗ്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരില്‍ രണ്ടില്‍ ഒന്നിലേറെ പേര്‍ക്കും ഇവ കൂടുതല്‍ ആരോഗ്യകരമായി ജീവിക്കുന്നതിന് സഹായകരമാണെന്ന അഭിപ്രായമാണുള്ളത്. സര്‍വെയില്‍ കേവലം ഇരുപത്തിരണ്ട് ശതമാനം പേരാണ് സാമ്പത്തിക മാന്ദ്യം നീങ്ങിയെന്ന് കരുതുന്നത്. മൂന്നില്‍ ഒരാള്‍വീതം തങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ നിന്ന് കരകയറയെന്ന് വിശ്വസിക്കുന്നുണ്ട്.
ശുഭ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നവയില്‍ ഏറ്റവും മുമ്പില്‍ ചെറുപ്പക്കാരാണ്.. കൂടാതെ രണ്ടില്‍ ഒരാളും ആരോഗ്യരംഗത്ത് വന്‍ ചെലവഴിക്കല്‍ കുറച്ചാതിയും കണക്കാക്കുന്നുണ്ട്. അതേ സമയം വ്യക്തിഗത ആരോഗ്യ മിക്ച്ചതാണെന്ന് 84ശതമാനം പേരും അഭിപ്രായപ്പെടുന്നു. ക്യാന്‍സര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ നിരക്ക് കൂടിയിട്ടുണ്ട്.