മന്ത്രിമാരുമായി ബന്ധം സരിത സമ്മതിക്കുന്നതിന്‍റെ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ വലയിലാക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലോബിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍. മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസുമായി നടത്തിയ സംഭാഷണത്തിലാണ് സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയതെന്നും ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണമധ്യേ വ്യക്തമാക്കുന്നു. സരിതയുമായി മന്ത്രിമാര്‍ക്കുള്ള ബന്ധം പൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന സംഭാഷണം റിപ്പോര്‍ട്ടറാണ് പുറത്ത് വിട്ടത്.

സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസിനോട് വെളിപ്പെടുത്തിയ സ്വന്തം അനുഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ കെണിയിലാക്കി ഉപയോഗിക്കുന്ന ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി ചിലരുടെ പേരെടുത്തുതന്നെ സരിത വ്യക്തമാക്കുന്നു. ഒരാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്തയാള്‍ക്ക് നല്‍കുമെന്നു പറയുന്ന സംഭാഷണത്തില്‍ ഒരു മുന്‍ എം.പിയുടേയും പേര് പരാമര്‍ശിക്കുന്നുണ്ട്.

അടൂര് പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍ മന്ത്രിമാര്‍ ഇനിയുമുണ്ടെന്നായിരുന്നു സരിതയുടെ മറുപടി. എ.പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി തന്റെ ടെസ്റ്റ് ഡോസായിരുന്നു. ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കില്‍ പരാതി നല്‍കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിക്കു പുറമെ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.
മുന്‍പ് സമാനമായ കേസില്‍ അകപ്പെട്ടിട്ടുള്ള ലീഗ് നേതാവിനെക്കുറിച്ചും സരിത പരാമര്‍ശിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി തെറ്റു ചെയ്തിട്ടില്ലെന്നും മറ്റുചിലരെ സംരക്ഷിക്കുന്നതിനിടയില്‍ ഇതില്‍പ്പെട്ടതാണെന്നും സരിത സംഭാഷണത്തില്‍ പറയുന്നുണ്ട്. മന്ത്രിസഭ താഴെപ്പോകണമെന്ന അജണ്ട തനിക്കില്ല.

Share this news

Leave a Reply

%d bloggers like this: