ഗൗരമായ മാനിസിക പ്രശ്നമുള്ള രോഗി ട്രോളിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞത് മൂന്ന് ദിവസം..പേടിപെടുത്തുന്ന രംഗങ്ങള്‍

ഡബ്ലിന്‍: ഗൗരവമായ മാനസിക പ്രശ്നമുള്ള രോഗിയെ ട്രോളിയില്‍ കഴിഞ്ഞത് മൂന്ന് ദിവത്തിലേറെയെന്ന് റിപ്പോര്‍ട്ട്. ഇത് കൂടെ ഭയാനകമായ രംഗങ്ങള്‍ക്കും എമര്‍ജന്‍സി യൂണിറ്റ് സാക്ഷ്യം വഹിക്കേണ്ടി വന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആശുപത്രികളിലൊന്നായ ബുമോണ്ട് ആശുപത്രിയിലാണ് സംഭവം.

രാജ്യത്തെ ആശുപത്രികളിലെ തിരക്ക് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ്. നേരത്തെ നൂറ് വയസിലേറെ പ്രായമുള്ള വൃദ്ധകളെ ട്രോളിയില്‍ ഒരു ദിവസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രികളിലെ തിരക്കും ആവശ്യത്തിന് നഴ്സുമാരും സൗകര്യവും ഇല്ലാത്തതും ഗൗരമായ പ്രശ്നമായി തുടരുകയാണ്. ബുമോണ്ടിലെ എമര്‍ജന്‍സി യൂണിറ്റില്‍ പ്രവേശിപ്പിച്ച രോഗിയാകട്ടെ കെയര്‍ അസിസ്റ്റന്‍റുമാരിലൊരാളെ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടികള്‍ക്കെതിരെ അസഭ്യം പറഞ്ഞ് കൊണ്ട് സ്വയം കൈതണ്ട മുറിക്കുന്നത് ഭയത്തോടെ നോക്കി നിക്കേണ്ടിയും വന്നു മറ്റ് രോഗികള്‍ക്ക്. മരുന്നൊന്നും നല്‍കാതെ 78മണിക്കൂറാണ് രോഗിയെ എമര്‍ജന്‍സി യൂണിറ്റിലെ ട്രോളിയില്‍ കിടത്തിയത്.

മറ്റൊരു ആശുപത്രയില്‍ യുഎസില്‍ നിന്നുള്ള അമ്മയ്ക്കും മകള്‍ക്കും സൈക്യാട്രിക് എമര്‍ജന്‍സി യൂണിറ്റില്‍ കിടക്ക ലഭിക്കുന്നതിന് ഒരു ദിവസമാണ് കാത്തിരിക്കേണ്ടി വന്നത്. ഇത് കൂടാതെ ചികിത്സ തേടുന്നതിന് മുമ്പ് കാണാതായ രോഗിയെ കണ്ടെത്തന്‍ ഗാര്‍ഡയെ വിളിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍. ആശുപത്രി തലവന്‍ ലിയാം ഡഫിക്ക് സംഭവത്തെക്കുറിച്ച് നല്‍കിയ ഇമെയില്‍ വിവരണപ്രകാരം പുതിയതായി നിയമിച്ച കെയര്‍ അസിസ്റ്റന്‍റിനാണ് ആക്രമണം നേരിടേണ്ടി വന്നത്. ഇയാളെ സഹായിക്കാന്‍ എമര്‍ജന്‍സി മെഡിസിന്‍ രജിസ്ട്രാര്‍ എത്തിയതോടെ രജിസ്ട്രാറുടെ പിറകെ രോഗി കത്രികയും എടുത്ത് ഓടി. സാഹചര്യങ്ങള്‍ മറ്റ് രോഗികള്‍ക്കും സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതായിരുന്നു.

ബുമോണ്ടില്‍ കഴിഞ്ഞ ആഴ്ച്ച ഏഴ് മാനസിക രോഗികളാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മേയ്മാസത്തില്‍ 782 രോഗികളെയാണ് ബുമോണ്ടില്‍ ട്രോളിയില്‍ ചികിത്സിച്ചത്. ഗൗരമായ മാനിസക പ്രശ്നങ്ങളുള്ളവരെ ബുമോണ്ട് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലാണ് പ്രവേശിപ്പിക്കുന്നത് ആശുപത്രിയുടെ ആഷ്ലിന്‍ സെന്‍ററില്‍ ഔട്ട് ഓഫ് അസസ്മന്‍റ് യൂണിറ്റ് ഇല്ല. കഴിഞ്ഞ വര്‍ഷം മേയ്മാസത്തിലാണ് 38 കിടക്കയുമായി ആഷ്ലിന്‍ സെന്‍റര്‍ തുടങ്ങിയത്. സെന്‍ററിന്‍റെ നിയന്ത്രണം എച്ച്എസ്ഇയ്ക്കാണെന്ന് ബുമോണ്ട് ആശുപത്രി പറയുന്നു. വടക്കന്‍ ഡബ്ലിനില്‍ നിന്നുള്ളവര്‍ക്ക് ഇന്‍പേഷ്യന്‍റ് സേവനം നല്‍കുകയാണ് ആഷ്ളിന്‍ സെന്‍റര്‍. കഴിഞ്ഞ ഏതാനും മാസമായി അടിയന്തിരമായി കിടക്കകള്‍ ആവശ്യമായി വരുന്നത് വര്‍ധിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: