ഐറിഷ്-ഇന്ത്യന്‍ സൗഹൃദ സ്മരണയില്‍ ടാഗോര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

ഡബ്ലിന്‍: നോബേല്‍ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്‍റെയും വില്യം ബട്ട്ലര്‍ യീസ്റ്റിന്‍റെയും സൗഹൃത്തിന്‍റെ ഓര്‍മ്മക്ക് സ്ലൈഗോയില്‍ ദേശീയ സ്മാരകം അനാച്ഛാദനം ചെയ്തു. ടാഗോറിന്‍റെ ഓടില്‍ തീര്‍ത്ത അര്‍ദ്ധകായ പ്രതിമ ചുണ്ണാമ്പു കല്ലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.  വൈന്‍ സ്ട്രീറ്റിലെ മുന്‍ പോളെക്സ്ഫിന്‍ ബില്‍ഡിങിന് എതിര്‍വശമാണിത്.

ഇന്ത്യയില്‍ വിദേശകാര്യത്തിന്‍റെ ചുമതലയുള്ള സഹമന്ത്രി ഡോ. വി.കെ സിങും സ്ലൈഗോ കൗണ്ടി കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ റോസ്ലീന്‍ ഒ ഗ്രാഡിയും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലോകേഷും ഐറിഷ് ജസ്റ്റീസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ് ജെറാള്‍ഡും ഡെപ്യൂട്ടി ജോണ്‍ പെറിയും സെനറ്റര്‍ സൂസണ്‍ കെയ്റാന്‍ ഹെയ്സും സ്ലൈഗോ മേയര്‍ തോമസ് ഹെയ്ലിയും ചേര്‍ന്നായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്.  മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ചക്രവര്‍ത്തിയാണ് പ്രതിമ കമ്മീഷന്‍ ചെയ്തിരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള നിരവധി പേരാണ് അയര്‍ലന്‍ഡിലെത്തി സ്ഥിരതാമസമാക്കുന്നത്. സ്ലൈഗോയില്‍ ഇവര്‍  സാമ്പത്തികമായും അല്ലാതെയും സമൂഹത്തിന് സംഭാവന നല്‍കിയിരിക്കുന്നു. ആരോഗ്യ രംഗത്തെ സേവനത്തില്‍ പ്രധാന സ്ഥാനമാണ് ഇന്ത്യക്കാര്‍ വഹിക്കുന്നത്. ഇത് കൂടാതെ കായികം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം , സന്നദ്ധ പ്രവര്‍ത്തനം എന്നിവയിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  ഇന്ത്യക്കാരുടെ സാന്നിധ്യം അയര്‍ലന്‍ഡില്‍ വ്യത്യസ്ത കൊണ്ട് വരുന്നതായും കൂടതല്‍പ്രകാശമാനമാക്കുന്നതായും പ്രതമ അനാച്ഛാദനം ചെയ്ത്  ടിഡി ജോണ്‍ പെറി പറഞ്ഞു. യീസിന്‍റെ  നൂറ്റിയമ്പതാം ജന്മദിനാഘോഷത്തിന് അന്തര്‍ദേശീയവും ദേശീയവുമായ പ്രധാന്യം ഉണ്ടെന്നും ഇതിനായി കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും  പെറി പിന്നീട് സിറ്റി ഹാളില്‍ വ്യക്തമാക്കി.   വ്യാപകമായ പരിപാടികളാണ്  ആസൂത്രണം ചെയ്യുന്നത്.

ടോഗോറും യീസ്റ്റും തമ്മിലുള്ള ബന്ധത്തിന് ഉചിതമായ സ്മാരകമാണിത്. ഇത്കൂടാതെ സമാന്തമാരമായി രണ്ട് രാജ്യങ്ങളുടെയും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര കൂടി ഓര്‍മ്മപ്പെടുത്തുന്നതാണെന്നും പെറി വ്യക്തമാക്കി. സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് നിരവധി പേരാണ് ചടങ്ങിന് പരമ്പരാഗത വേഷത്തില്‍ എത്തിയിരുന്നത്.  എയര്‍ ഇന്ത്യ ദുരന്തത്തിന്‍റെ മുപ്പതാം വാര്‍ഷിക അനുസ്മരണം കഴിഞ്ഞ് ഇന്ത്യന്‍ അംബാസഡറും മന്ത്രിയും നേരെ സ്ലൈഗോയില്‍ എത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: