ലാന്‍സ്ഡൗണ്‍ എഗ്രിമെന്‍റും നഴ്സുമാര്‍ക്കുള്ള നേട്ടങ്ങളും

ഡബ്ലിന്‍: ജനുവരി 2016 മുതലുള്ള വേതനവും മറ്റ് ആനുകൂല്യവും സംബന്ധിച്ച് മാറ്റങ്ങള്‍. പെന്‍ഷന്‍ ലെവി വാര്‍ഷികമായി 15,000 യൂറോയ്ക്കും മുകളില്‍ വരുമാനം ഉള്ളവര്‍ നല്‍കികൊണ്ടിരുന്നത് മാറും. പുതിയ കരാര്‍ പ്രകാരം €24,750 താഴെ വേതനമുള്ളവര്‍ക്ക് ലെവി നല്‍കേണ്ടതില്ല.2016 സെപ്തംബര്‍ ഒന്ന് മുതല്‍ പെന്‍ഷന്‍ ലെവി വാര്‍ഷികവരുമാനം €28,750 താഴെയുള്ളവര്‍ക്കും നല്‍കേണ്ടി വരില്ല. പെന്‍ഷന്‍ലെവി വാര്‍ഷികമായി അറനൂറ് യൂറോ ആയിരിക്കും €24,750 ന് താഴെ വാര്‍ഷിക വരുമാനത്തിന് വരിക. ഇത് ഒഴിവായി കിട്ടും. സെപ്തംബറില്‍ ലെവി നല്‍കേണ്ട വരുമാന പരിധി നാനൂറ് യൂറോ കൂടി കൂടുന്നതോടെ കുറഞ്ഞ വരുമാനമുള്ള നഴ്സുമാര്‍ക്കും മിഡ് വൈഫുകള്‍ക്കും ആയിരം യൂറോയുടെ വാര്‍ഷിക നേട്ടമായിരിക്കും ലെവി ഒഴിവാക്കുന്നതിലൂടെ ഫലത്തില്‍ ലഭിക്കുക. 2016 ജനുവരി ഒന്ന് മുതല്‍ വേതനം രണ്ടര ശതമാനം കൂടി €24,000 വരെയും €24,000-€31,000 ഇടയില്‍ വരുമാനമുള്ളവര്‍ക്ക് ഒരു ശതമാനവും വര്‍ധന വരും. 2017 സ്പെതംബര്‍ ഒന്ന് മുതല്‍ വാര്‍ഷിക വരുമാനം €65,000 വരെയുള്ളവര്‍ക്ക് ആയിരം യൂറോ വര്‍ധിക്കും. പാര്‍ട്ട്ടൈം നഴ്സ്മാര്‍ക്കും മിഡ് വൈഫുകള്‍ക്കും പ്രോ റാറ്റാ എന്‍ടൈറ്റില്‍മന്‍റിന് അപേക്ഷിക്കാം.

ഹാഡിങ് ടണ്‍ റോഡ് എഗ്രിമെന്‍റ് പ്രകാരം വേതനം കുറച്ചിരുന്ന €65,000- €100,000 വരുമാനമുള്ളവരുടെ സ്ഥിതി കരാര്‍ കഴിയുന്നതോടെ പുനസ്ഥിതിയിലാകും. ഒമ്പത് മാസത്തിനിടെ രണ്ട് ഘട്ടമായിട്ടായിരിക്കും ഇത് നിലവില്‍ വരിക.

ലാന്‍ഡ് ഡൗണ്‍ റോഡ് എഗ്രിമെന്‍റുമായി ബന്ധപ്പെട്ട് വരുന്ന ചില സംശയങ്ങള്‍ക്കുള്ള മറുപടികള്‍

ഹാഡിങ് ടണ്‍ റോഡ് എഗ്രിമെന്‍റ് നിലനില്‍ക്കെ ഈ ഘട്ടത്തില്‍എന്തിനാണ് ഇത്തരമൊരു എഗ്രിമെന്‍റ്.

ഐഎന്‍എംഒ അടക്കമുള്ള പൊതുമേഖല തൊഴിലാളി യൂണിയനുകള്‍ ഐറിഷ് സാമ്പത്തിക രംഗം തിരിച്ച് വരവ് പ്രകടമാക്കുന്നതിന്‍റെ ഗുണം ജീവനക്കാര്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രകാരമാണ് പുതിയ എഗ്രിമെന്‍റിന് കളമൊരുങ്ങിയത്. 2009 മുതലുള്ള ഫിനാന്‍ഷ്യല്‍ എമര്‍ജന്‍സി മെഷര്‍ ഇന്‍ പബ്ലിക് എക്സപെന്‍ഡീച്ചര്‍ ലെജിസ്ലേഷനില്‍ നിന്ന് മുക്തി നേടുന്നതിന്‍റെ ആദ്യപടിയാണിത്. ഇത് പ്രകാരം ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്തവര്‍ഷം ആദ്യം ഒരു ഭാഗം വേതനം പുനസ്ഥാപിച്ച് കിട്ടും. ഹാഡിങ്ടണ്‍റോഡ് എഗ്രിമെന്‍റിന്‍റെ കാലാവധി തീരാന്‍ ആറ് മാസം മുന്‍പാണ് ആദ്യഘട്ടത്തിലെ വേതന വര്‍ധന.

ഹിഡിങ് ടണ്‍റോഡ് എഗ്രിമെന്‍റ് അടുത്ത വര്‍ഷം ജൂലൈയില്‍ അവസാനിക്കുമോ.

നിലവിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ പബ്ലിക് സര്‍വീസ് സ്റ്റെബിലിറ്റി എഗ്രിമെന്‍റും ഹാഡിങ് ടണ്‍ റോഡ് എഗ്രിമെന്‍റും2018 സെപ്തംബര്‍വരെ നീളുകയാണ് ചെയ്യുന്നത്. അതേ സമയം ഇവയില്‍ ഭേദഗതികള്‍ ഉണ്ടാകും.

നിര്‍ദേശങ്ങള്‍ മൂലം കാലാവധികളിലും വ്യവസ്ഥകളിലും വ്യത്യാസം വരുമോ
ഇല്ല. തൊഴില്‍ വ്യവസ്ഥകളിലോ കാലാവധിയിലോ മാറ്റം വരില്ല.

ആനുവല്‍ റീട്ടെന്‍ഷന്‍ ഫീസ് ഉയര്‍ത്തിയിട്ടുണ്ടോ..

ഉവ്വ്. ഐഎന്‍എംഒ വിഷയം ഉയര്‍ത്തി കാണിച്ചിട്ടുണ്ട് .കരാറിലും എത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ റീട്ടെന്‍ഷന്‍ ഫീ വര്‍ധന ഉണ്ടാവില്ല. നിലവില്‍ നൂറ് യൂറോയാണ് ഫീസ്. എഗ്രിമെന്‍റിന്‍റെ കാലാവധി 2018വരെയും ഫീസ് നിരക്ക് വര്‍ധന ഉണ്ടാവില്ല.

ജോലി സമയം സംബന്ധിച്ച് വിഷയത്തില്‍ തീരുമാനമുണ്ടോ.

ജോലി സമയം കുറയ്ക്കണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നഴ്സുമാരും മിഡ് വൈഫുകളും ‍‍‍‍‍‍ ജോലി ചെയ്യുന്ന സമയം പൂര്‍ണമായും രേഖപ്പെടുത്തും. ലാന്‍ഡ്സ് ഡൗണ്‍ എഗ്രിമെന്‍റ് അംഗീകരിക്കപ്പെടുന്നതോടെ ഇത് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ അടുത്ത വര്‍ഷം ജൂണ്‍വരെ നിലനില്‍ക്കും. അധിക സമയ ജോലിക്ക് നഷ്ടപരിഹാരം ലഭിക്കും.

തൊഴില്‍ സമയം പുനസ്ഥാപിക്കുന്നതും വൈകീട്ട് ആറിനും എട്ടിനും ഇടിയിലുള്ള സമയക്രമം, മെഡിക്കല്‍ സ്റ്റാഫുകളുടെ നാല് ചുമതലകള്‍ നഴ്സിങ് മിഡ് വൈഫറി സ്റ്റാഫിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതും സംബന്ധിച്ച വിഷയങ്ങള്‍.

ഈ നടപടി എച്ച്ആര്‍എയുടെ ഭാഗമാണ്. കോംപന്‍സേഷന്‍ എഗ്രിമെന്‍റ് നിലവില്‍ വരുന്നില്ലെങ്കില്‍ ഈ ചുമതലകള്‍ നഴ്സിങ് മിഡ് വൈഫറി ജീവനക്കാര്‍ക്ക് കൈമാറില്ല. ഇത്തരം ചുമതലാ കൈമാറ്റത്തിലൂടെ ചെലവ് ചുരുക്കാനാകുമെന്ന് ഐഎന്‍എംഒ അടക്കമുള്ള യൂണിയനുകള്‍ അംഗീകരിക്കുന്നില്ല. യൂണിയനുകളെ നിര്‍ദേശം മാനേജ്മെന്‍റ് മുഖവിലക്കെടുക്കുകയും ചെയ്തില്ല. തൊഴില്‍ സമയം പുനസ്ഥാപിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവിഷയങ്ങള്‍ തീരുമാനമാകുന്നത് വരെ ഇക്കാര്യത്തിലും തൊഴില്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകില്ല.

ബിരുദ തല നഴ്സുമാര്‍ക്കും മിഡ് വൈഫുകള്‍ക്കും ഉള്ള വേതനം സംബന്ധിച്ച് തര്‍ക്കം.

വിഷയം ലേബര്‍ കോടതിയില്‍ മേയില്‍ എത്തിയിട്ടുണ്ട്.രണ്ട് വാദവും കഴിഞ്ഞു. ലാന്‍സ്ഡൗണ്‍ ചര്‍ച്ച പ്രകാരം വിഷയം എച്ച്എസ്ഇയും ആരോഗ്യവകുപ്പുമായും നേരിട്ട് ചര്‍ച്ച ചെയ്യാമെന്നാണ് ധാരണയെത്തിയിരിക്കുന്നത്. ലാന്‍ഡ് റോഡ് എഗ്രിമെന്‍റ് അംഗീകരിച്ചാല്‍ മൂന്ന് മാസത്തിനികം ഇതെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങും.

നഴ്സിങ് മിഡ് വൈഫറി മാനേജ്മെന്‍റ് ഘടനയും ഗ്രൂപ്പ് ഡയറക്ടര്‍മാരുടെ ശമ്പളവും.

ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം ഉണ്ടാകും. ജൂലൈ അവസാനിക്കുന്നതിനുള്ളില്‍ പുതിയതടക്കമുള്ള ആശുപത്രിഗ്രൂപ്പുകളിലെ നഴ്സ് മിഡ് വൈഫറി മാനേജ്മെന്‍റ് ഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കും.

ഇല്ല. ശമ്പള വര്‍ധനയെ ലാന്‍ഡ് ഡൗണ്‍ എഗ്രിമെന്‍റ് ബാധിക്കുമോ. ഹാഡിങ് ടണ്‍റോഡ് എഗ്രിമെന്‍റില്‍ വേതന വര്‍ധനവ് വൈകിക്കുന്നുണ്ട്. ഇത് തുടരും. ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്‍റിന്‍റെ ഭാഗമായി പുതിയതായി ശമ്പള വര്‍ധന തടയില്ല.

ഔട്ട്സോഴ്സിങ് വിഷയം.

ഔട്ട്സോഴ്സ് ചെയ്യുന്നതിന് മുമ്പ് കൂടിയാലോചന നടത്തണമെന്ന എച്ച്ആര്‍എ വ്യവസ്ഥ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലാന്‍സ്ഡൗണ്‍ എഗ്രിമെന്‍റില്‍. നേരിട്ടുള്ള ജീവനക്കാരെ പരമാവധി നിയോഗിക്കണമെന്നും തര്‍ക്കം വന്നാല്‍ എല്‍ആര്‍എ (ലാന്‍സ്ഡൗണ്‍ എഗ്രിമെന്‍റ്) പ്രകാരമുള്ള തര്‍ക്ക പരിഹാര സംവിധാനത്തിലൂടെ കടന്ന് പോകും. മാത്രമല്ല ഔട്ട് സോഴ്സിങിന് ചെലവാക്കുന്ന തുക തൊഴിലിന് വേണ്ടി ചെലവാക്കിയ തുകയായി തൊഴിലുടമക്ക് കാണിക്കാനും സാധിക്കില്ല.

Share this news

Leave a Reply

%d bloggers like this: