വാഴ്‌സോ:വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഐറീഷ് വിമാനം റയ്‌നയര്‍ അടിയന്തമായി വാഴ്‌സോ സമീപം ഉള്ള മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ ഇറക്കി. ഓസ്ലോ യില്‍ നിന്ന് വാഴ്‌സോയിലേയ്ക്കുള്ള പറക്കലിനിടയില്‍ ആണ് വിമാനത്തില്‍ ബോംബ് ഉണ്ടന്ന സന്ദേശം മോഡ്‌ലിന്‍ വിമാനത്താവളഅധികൃതര്‍ക്ക് ലഭിച്ചത്.ഉടന്‍ തന്നെ പൈലറ്റുമായി ബന്ധപ്പെട്ട് വിമാനം നിലത്തിറക്കുകയാണ് ഉണ്ടായതെന്ന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിമാനം സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഇതു വരെ ഒന്നും തന്നെ സംശയാസ്പദമായി കണ്ടെത്താനായിട്ടില്ല.വ്യാജ ഫോണ്‍ കോള്‍ ആണന്ന നിഗമനത്തിലാണ് വിമാനത്താവള അധികൃതര്‍ ഇപ്പോള്‍. വിമാനം നിലത്തിറക്കുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും നടത്തിയിരുന്നു.