യു.ഡി.എഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളതെന്ന് പിണറായി

അരുവിക്കര: യു.ഡി.എഫിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളത്. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചിരിക്കുന്നു. സരിതയുടെ ഫോണ്‍ സംഭാഷണം ഇതിനുള്ള തെളിവാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അധോലോക സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിസഭയെ സെക്‌സ് റാക്കറ്റാക്കി കേരളത്തെ അപമാനഭാരത്തിലേക്ക് തള്ളിവിട്ട ആ ആഭാസ ഭരണത്തിന് മറുപടി നല്‍കാനുള്ള അവസരമാണ് അരുവിക്കര തിരഞ്ഞെടുപ്പ്. കേസൊതുക്കാന്‍ നേരിട്ട് കോഴ കൊടുത്ത ഒരു മുഖ്യമന്ത്രിയും കോഴ കൈയോടെ എണ്ണി വാങ്ങിക്കുന്ന ധനമന്ത്രിയുമാണ് കേരളത്തിലുള്ളത്. അഴിമതിയും കുറ്റകൃത്യങ്ങളും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മൂടിവെക്കമ്പോള്‍ ഒളിക്യാമറകള്‍ ജനങ്ങളുടെ മൂന്നാം കണ്ണാകുമെന്നും പിണറായി പറഞ്ഞു.

സോളാര്‍ കേസ് ഒരു തട്ടിപ്പ് കേസ് മാത്രമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് അടികിട്ടിയതു പോലെയായി ആദ്യ കേസിലെ വിധി. ആ വിധി പ്രതിപക്ഷത്തിന്റെ നിലപാട് ശരി വയ്ക്കുന്നതായിരുന്നു. സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്‌ന്റെയും സരിതയടേയും ജയില്‍ ജീവനക്കാരന്റയും വെളിപ്പെടുത്തല്‍ പുറത്ത് വന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് ആ പറഞ്ഞത് ഫെനി നിഷേധിച്ചു എന്നാണ്. എന്നാല്‍ ഡി.ഐ.ജിയായിരുന്ന ഗോപകുമാര്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചാണ് മാന്ത്രിമാര്‍ക്കെതിരായ മൊഴി മാറ്റിച്ചത് എന്നതാണ് വസ്തുത. അതിനുള്ള ഉപകാര സ്മരണയാണ് ഗോപകുമാറിനെ ഐ.ജിയായി പ്രമോഷന്‍ കൊടുത്തത്.

ബാര്‍കേസില്‍ സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടേണ്ട ഗതികേടിലാണ് വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ തെരഞ്ഞൈടുപ്പില്‍ കൂടുതല്‍ വിഷമിച്ചത് എ.കെ.ആന്റണിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കിടക്കുകയാണെന്ന് ഒരാഴ്ച മുമ്പ് പ്രസംഗിച്ചത് ഇപ്പോള്‍ തിരുത്തേണ്ട ഗതികേടിലാണ് ആന്റണിയെന്നും പിണറായി പറഞ്ഞു.

അരുവിക്കരയില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്ത് ആയാലും കുഴപ്പമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അതിനാലാണ് സി.പി.എം മൂന്നാം സ്ഥാനത്ത് ആവുമെന്ന് പറയുന്നത്. വര്‍ഗീയതയെ പിന്തുണയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം എല്‍.ഡി.എഫിനെ വിമര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടി എന്തുകൊണ്ടാണ് ബി.ജെ.പിക്കെതിരെ ഒന്നും മിണ്ടാത്തതെന്നും പിണറായി ചോദിച്ചു

Share this news

Leave a Reply

%d bloggers like this: