ഡബ്ലിന്‍: ലോങ് ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം സ്വകാര്യ വാഹനത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. സംഭവത്തില്‍ ഇന്ന് രാവിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇംപ്രൈവസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) എന്നപേരില്‍ അറിയപ്പെടുന്ന സ്ഫോടക വസ്തുവാണ് ലഭിച്ചത്. Ballymahonമേഖലയില്‍ റോഡില്‍ സ്വകാര്യ വാഹനം കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബോംബ് വാഹനത്തിലുണ്ടെന്ന് വ്യക്തമായത്.
ഇതേ തുടര്‍ന്ന് സുരക്ഷയെ മുന്‍ നിര്‍ത്തി R392 റോഡ് അടച്ച് പൂട്ടിയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ മേഖല സുരക്ഷിതമാക്കുകയും ചെയ്തു. ബോംബ് ഗാര്‍ഡയ്ക്ക് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. ലോങ്ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനിലാണ് അറസ്റ്റ് ചെയ്ത നാല് പേരും ഉള്ളത്. ലിതറിമ്മില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച പൈപ്പ് ബോംബ് ലഭിച്ചിരുന്നു