ഡബ്ലിന്‍ :സ്ലൈഗോയില്‍ എച്ച്എസ്ഇ കെയര്‍ യൂണിറ്റില്‍ നഴ്സ് മാനേജര്‍ക്ക് ഗാര്‍ഡയുടെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ബുദ്ധിവികാസം കുറവുള്ളവരെ പരിചരിക്കുന്ന ദീര്‍ഘകാല ജീവനക്കാര്‍ക്ക് പലര്‍ക്കും ഗാര്‍ഡയുടെ പരിശോധനയ്ക്ക് ശേഷമുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂണിറ്റുകളില്‍ ആഴ്ച്ചവാസനമുള്ള ജീവനക്കാരുടെ എണ്ണവും കുറവാണ്. പന്ത്രണ്ടോളം പേര്‍ക്ക് രണ്ട് ജീവനക്കാരെ മാത്രമാണ് ഈ വര്‍ഷം തുടക്കത്തില്‍ നിയോഗിച്ചിരുന്നത്. അന്തേവാസികളില്‍ യൂറോപ്യന്‍ സ്പെഷ്യല്‍ ഓളിംപിക്സിലും ലോക സ്പെഷ്യല്‍ ഓളിംപിക്സിലും അയര്‍ലന്‍ഡിനെ പ്രിതനിധീകരിച്ചവര്‍വരെ ഉള്‍പ്പെടുന്നുണ്ട്. എച്ച്എസ്ഇയാണ് സെന്‍റര്‍ നടത്തുന്നത്.
സെന്‍ററില്‍ പരിശോധന നടത്തിന്‍റെ റിപ്പോര്‍ട്ട് ഹിക്വയാണ് പുറത്ത് വിട്ടത്. എച്ച്എസ്ഇ നടത്തുന്ന സേവനത്തിനെതിരെ ഇത് രണ്ടാം തവണയാണ് വിമര്‍ശനം ഉയരുന്നത്. ക്രെഗ് ഹൗസില്‍ നിന്ന് എച്ച്എസ്ഇ സേവനം ഏറ്റെടുക്കുകയായിരുന്നു. ഇത് കൂടാതെ സെന്‍ററിലെ ഫയര്‍ ഡോര്‍ സ്വയം അടയുന്ന വിധത്തിലുള്ളതല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാത്രിയില്‍ ഫയര്‍ ഡോര്‍ തുറക്കണമെങ്കില്‍ ആപ്പ് പോലുള്ളവ ഉപയോഗിക്കേണ്ടി വരുമെന്നും ചൂണ്ടികാണിക്കുന്നു. അപകടം സംഭവിച്ചാല്‍ അറിയിക്കാനായി അലാം സംവിധാനമില്ല. മുകളിലുള്ളവര്ക്ക് താഴെ വരണമെങ്കില്‍ അറിയിക്കാനും ഇത് മൂലം സാധിക്കില്ല. ആക്ടിവിറ്റികളോ റിസ്ക് മാനേജ്മെന്‍റോ ശരിയാം വണ്ണം വിലയിരുത്തുന്നില്ലെന്നും ചൂണ്ടികാണിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എച്ച്എസിയുടെ വേറെ തന്നെയുള്ള യോഗം ചേര്‍ന്നിട്ടില്ല. ആകെയുള്ളത് ജീവനക്കാരുടെ സേവനത്തിലെ മികവ് മാത്രമാണെന്നും ഹിക്വ പറയുന്നു.