സ്മൃതി ഇറാനിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് 500 ഓളം ആപ് പ്രവര്‍ത്തകര്‍ അവരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇറാനിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്.

ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പരാതി നിലനില്‍ക്കുന്നതാണെന്നും കൂടുതല്‍ തെളിവ് നല്‍കിയാല്‍ കേസെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവരുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ആപ് രംഗത്തെത്തിയത്. വ്യാജ ബിരുദക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രിയെ അറസ്റ്റു ചെയ്ത പോലീസ് എന്തുകൊണ്ട് ഇറാനിയെ അറസ്റ്റു ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം.

Share this news

Leave a Reply

%d bloggers like this: