മൊസൂള്‍ : സ്വന്തം കറന്‍സിയുമായി തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റ് (ഐഎസ്്)രംഗത്ത്. ഇറാഖിലെയും സിറിയയിലെയും തങ്ങളുടെ അധീന പ്രദേശങ്ങളില്‍ വിനിമയോപാധിയായിട്ടാണ് കറന്‍സി നിര്‍മ്മിച്ചിരിക്കുന്നത്.’ഇസ്‌ലാമിക് സ്‌റ്റേറ്റ് പ്രവാചകചര്യയില്‍ അധിഷ്ടിതമായ ഖിലാഫത്ത്’ എന്ന് ആലേഖനം ചെയ്ത സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ചെമ്പിന്റെയുമായി ഏഴ് വ്യത്യസ്ത മൂല്യങ്ങളുടെ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിനാറിന്റെ (സ്വര്‍ണ്ണം) നാണയത്തിന് 139 ഡോളറും അഞ്ച് ദിനാറിന്റെ നാണയത്തിന് 694 ഡോളറുമാണ് മതിപ്പ് മൂല്യം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ തീവ്രവാദ സംഘടനയാണ് ഐസിസ്. എണ്ണപ്പാടങ്ങള്‍, അധിക നികുതി, കവര്‍ച്ച, സംഭാവനകള്‍ തുടങ്ങയവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍. ‘ചെകുത്താന്റെ സാമ്പത്തിക വ്യവസ്ഥിതി’യില്‍ നിന്ന് സ്വയം വിമോചിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഐസിസ് പ്രഖ്യാപിച്ചിരുന്നു.
-എജെ-