സച്ചിന്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമെന്ന് ഓണ്‍ലൈന്‍ സര്‍വേഫലം

 

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമെന്ന് ഓണ്‍ലൈന്‍ സര്‍വേ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണു സച്ചിന്‍ ഈ ബഹുമതിക്ക് അര്‍ഹനായത്. സച്ചിന്‍ ഒന്നാമതെത്തിയെങ്കിലും സര്‍വേയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇടംപിടിച്ചില്ല.

ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണു രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍. 2000ത്തിനു ശേഷമുള്ള എറ്റവും നല്ല 100 ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയായിരുന്നു സര്‍വേക്കായി തയാറാക്കിയിരുന്നത്. ആദ്യ പത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നു നാലു താരങ്ങളും ദക്ഷിണാഫ്രിക്കയില്‍നിന്നു മൂന്നും ശ്രീലങ്കയില്‍നിന്നു രണ്ടു താരങ്ങളും ഇടം പിടിച്ചു. 16,000ത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയില്‍ 23 ശതമാനം വോട്ടു നേടിയാണു സച്ചിന്‍ ഒന്നാമതെത്തിയത്. സംഗക്കാര 14 ശതമാനം വോട്ടു നേടി. 2013 നവംബറിലാണു സച്ചിന്‍ തന്റെ 200-ാം ടെസ്റ്റ് മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറഞ്ഞത്.

1. സച്ചിന്‍ തെണ്ടുല്‍ക്കര്‍, 2. കുമാര്‍ സംങ്കക്കാര, 3. ആഡം ഗില്‍ക്രിസ്റ്റ്, 4. റിക്കി പോണ്ടിംഗ്, 5. ജാക്ക് കാലിസ്, 6. എ.ബി. ഡിവില്ലേഴ്‌സ്, 7. ഷെയ്ന്‍ വോണ്‍, 8. ഗ്ലെന്‍ മക്ഗ്രാത്ത്, 9. മുത്തയ്യ മുരളീധരന്‍, 10. ഡെയില്‍ സ്റ്റെയിന്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: