ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനക്കേസ് : സോഖര്‍ സര്‍നേവിന് വധശിക്ഷ

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനക്കേസിലെ 21കാരനായ പ്രതി സോഖര്‍ സര്‍നേവിന് യു.എസ് കോടതി വധശിക്ഷ വിധിച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ സന്നിഹിതരായിരിക്കെയാണ് സോഖറന്രെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്. വിചാരണയ്ക്ക് ഉടനീളം ഇതുവരെ മൗനം പാലിച്ച സോഖര്‍ ശിക്ഷാ വിധിയ്‌ക്കൊടുവില്‍ തന്രെ ചെയ്തികള്‍ക്ക് ക്ഷമ ചോദിച്ചിക്കുകയുണ്ടായി. ”ഞാന്‍ എടുത്ത ജീവനുകള്‍ക്കും നിങ്ങള്‍ക്ക് ഉണ്ടാക്കിയ ദുരിതത്തിനും ഞാന്‍ അള്ളാഹുവിന്രെ നാമത്തില്‍ മാപ്പപേക്ഷിക്കുന്നു”സോഖര്‍ പറ!ഞ്ഞു. നാല് കൊലക്കുറ്റമടക്കം മുപ്പത് കുറ്റങ്ങള്‍ സോക്കറിനെതിരെ കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. പത്തുമാസം നീണ്ട വിചാരണയില്‍ സ്‌ഫോടനത്തിന് ഇരയായ 150 ലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. പന്ത്രണ്ട് ജഡിജിമാര്‍ അടങ്ങിയ ജ്യൂറി 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.

2013 ഏപ്രില്‍ 15നാണ് പ്രശസ്തമായ ബോസ്റ്റണ്‍ കൂട്ടയോട്ടത്തിനിടെ സോഖറും സഹോദരന്‍ ടമെര്‍ലാന്‍ സര്‍നേവും ചേര്‍ന്ന് ആക്രമണം നടത്തിയത്. മാരത്തണിന്രെ ഫിനിഷിങ്ങ് പോയിന്രില്‍ കാത്തുനിന്നവര്‍ക്കിടെ പ്രഷര്‍കുക്കര്‍ ബോംബ് ഒളിപ്പിച്ച ബാഗ് വെച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഏറെ പേര്‍ക്കും കാലുകളാണ് നഷ്ടമായത്. ടമെര്‍ലാന്‍ സര്‍നേവ് പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: