തിരുവനന്തപുരം: സീരിയല്‍ താരം മേഘ്നാ വിന്‍സന്റിന്റെ കാറിലിരുന്ന് മേയ്ക്കപ്പ് ഇടാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുമ്പോള്‍ മേയ്ക്കപ്പ് ഇടെണ്ടെന്നും അല്‍പ്പം അഴുക്ക് പറ്റുന്നത് നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരുവിക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊട്ടിപ്പൊളിഞ്ഞ റോഡ് പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് വേണ്ടിയാണ് മേഘ്ന അരുവിക്കരയില്‍ പ്രചരണത്തിനെത്തിയത്. എന്നാല്‍ മേഘ്ന പറഞ്ഞത് മുഴുവന്‍ അബദ്ധങ്ങളായിരുന്നു. ഇന്ത്യയ്ക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യയുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ചെന്നൈ, മുംബൈ തുടങ്ങിയ ‘വിദേശ’ രാജ്യങ്ങളില്‍ കാറിലിരുന്ന് മേയ്ക്കപ്പിടാം, എന്നാല്‍ ഇവിടെ പറ്റില്ല. ഇങ്ങനെ പോകുന്നു താരത്തിന്റെ പ്രസംഗം.
അതേസമയം താരത്തിന്റെ അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.