കൊച്ചി: കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിനു സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അപകട സ്ഥലത്തു രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. റോഡിനരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതി സ്‌നേഹികളുടെ എതിര്‍പ്പാണ് ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു തടസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-എജെ-