ജലക്കരം നല്‍കിയില്ലെങ്കില്‍ വാടകക്കാരെ ഇറക്കിവിടാം..ബില്ലിനോട് എതിര്‍പ്പ്

ഡബ്ലിന്‍: ജലക്കരം നല്‍കിയില്ലെങ്കില്‍ വാടകക്കാരെ ഇറക്കി വിടുന്നതിന് അധികാരം നല്‍കി ബില്‍. നിര്‍ദേശത്തിനെതിരെ എതിര്‍പ്പുമായി ടിഡി മാരും രംഗത്ത്. നിര്‍ദേശം അപമാനകരമാണെന്ന് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരെറ്റ്പറയുന്നു. സര്‍ക്കാര്‍ എണ്‍വിയോണ്‍മന്‍റല്‍ പ്രോവിഷന്‍ ബില്ലില്‍ വരുത്തുന്ന ഭേദഗതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ടിഡി. ഭേദഗതിയുടെ ഏറ്റവും മോശം വശം വാട്ടര്‍ ചാര്‍ജ് അടക്കണമെങ്കില്‍ ടെനന്‍സി എഗ്രിമെന്‍റ് വേണ്ടി വരുന്നതാണെന്നും ബോയ്ഡ് ബാരെറ്റ് അഭിപ്രായപ്പെടുന്നു.

വാടകക്കാര്‍ പുറത്താക്കപ്പെടുമെന്ന് ജൂനിയര്‍മന്ത്രിയും സമ്മതിക്കുകയാണ്. പരിസ്ഥിതി മന്ത്രി Paudie Coffeyയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ബില്ലില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത് പിന്‍വാതിലൂടെയാണെന്നും തങ്ങള്‍ അറിഞ്ഞില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.  ആരോപണം മന്ത്രി തള്ളികളഞ്ഞു. പുതിയതായി ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.

ബില്ലില്‍ ഐറിഷ് വാട്ടറിന് വാടകക്കാരെ കുറിച്ച് വീട്ടുടമ വിവരം നല്‍കാന്‍വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ വാടക കരാറില്‍ വാട്ടര്‍ ബില്ല് അടക്കണമെന്ന വ്യവസ്ഥയും വരും. വാട്ടര്‍ ചാര്‍ജ് നല്‍കിവര്‍ക്ക് ഡാറ്റാബേസും ഉണ്ടാകും. ബില്ലിലെ മറ്റ് വ്യവസ്ഥകള്‍ വാട്ടര്‍ ചാര്‍ജ് അടക്കാത്ത വീടുകളുടെ വില്‍പന തടയുകയാണ്. വാടകക്കാര്‍ ആവശ്യ സര്‍വീസുകള്‍ക്ക് നികുതി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് വീട്ടുടമയുടെ ചുമതലയാണെന്ന് മന്ത്രി പറയുന്നു.

ഇതിനിടെ ഐറിഷ് വാട്ടറിന് €540 മില്യണ്‍ നല്‍കി യൂറോപ്യന്‍ യൂണിന്‍റെ മുന്നില്‍ സ്ഥാപനം സാമ്പത്തികമായി നിലനില്‍പ്പുള്ളതാണെന്ന് സര്‍ക്കാര്‍ കാണിക്കുന്നതായി ആരോപണവും വരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണില്‍ പൊടിയിടുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. അടുത്ത തിങ്കളാഴ്ച്ചയോടെ കോര്‍ക്കിലും കെറിയിലും വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കുന്നത് തെക്ക് പടിഞ്ഞാറന്‍മേഖലിലേയ്ക്ക് മാറും. 200,000 വാട്ടര്‍മീറ്റര്‍ കോര്‍ക്കിലും കെറിയിലുമായി ഇതിനോടകം ഘടിപ്പിച്ചിരുന്നു. കെറിയില്‍ വാട്ടര്‍ മീറ്റര്‍ഘടിപ്പിക്കുന്നത് പൂര്‍ണമായ മട്ടാണ്.

ജലക്കരം അടച്ചില്ലെങ്കില്‍ വാടക വീട് വിടേണ്ടി വുന്നത് സര്‍ക്കാരിന്‍റെ പുതിയ വെല്ലുവിളിയാമെന്ന് ബോയ്ഡ് ബാരെറ്റ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയാണ്. കൂടാതെ പ്രാദേശിക സര്‍ക്കാരുകള്‍ ഐറിഷ് വാട്ടറിന്‍റെ കടം പിരിക്കന്നവരായിമാറുമെന്നും കുറ്റപ്പെടുത്തി. പുതിയഭേദഗതി പ്രകാരം വാടകയ്ക്ക് നല്‍കിയാല്‍ ഇരുപത് ദിവസത്തിനുള്ളില്‍ വാടകക്കാരെ കുറിച്ച് ഐറിഷ് വാട്ടറിന് വീട്ടുടമ വിവരം നല്‍കണം.

Share this news

Leave a Reply

%d bloggers like this: