ജോബ് ബ്രിഡ്ജ് സ്കീം…ചട്ടം ലംഘിച്ച സ്ഥാപനങ്ങള്‍ 84

ഡബ്ലിന്‍: ജോബ് ബ്രിഡ്ജ് സ്കീം ചട്ടപ്രകാരമല്ലാതെ നടപ്പാക്കിയത് എണ്‍പതില്‍പരം കമ്പനികള്‍ വരുമെന്ന് സര്‍ക്കാര്‍. സ്കീം പ്രകാരം തൊഴില്‍ രഹിതര്‍ക്ക് ആര് മാസത്തെയോ ഒമ്പത് മാസത്തെയോ ഇന്‍റണ്‍ഷിപ്പ് കമ്പനികളില്‍ നല്‍കും. ഈ സമയത്ത് സോഷ്യല്‍ ബെനഫിറ്റുകള്‍ നല്‍കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കും. കൂടാതെ ആഴ്ച്ചയില്‍ അമ്പത് യൂറോ അധികമായും ലഭിക്കും. വിമര്‍ശകര്‍ ചില സ്ഥാപനങ്ങള്‍ കുറഞ്ഞ വേതനത്തിന് ആളെ നിയോഗിക്കാനാണ് പദ്ധതി ഉപയോഗിക്കുന്നതെ വിമര്‍ശനം ഉയരുന്നുണ്ട്.

2011 ല്‍ പദ്ധതി ആരംഭിച്ചത് മുതല്‍ 84 സ്ഥാപനങ്ങള്‍ പദ്ധതിയെ ചട്ടപ്രകാരമല്ലാതെ ദുരുപയോഗം ചെയ്തതായി സാമൂഹ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമാക്കുന്നു. ഇതോടെ ഈ സ്ഥാപനങ്ങളെ നിശ്ചിത സമയത്തേക്ക് പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ മുപ്പത്തിനാല് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി നിലനല്‍ക്കുന്നത്. ഉള്ളത്.

പദ്ധതി നടപ്പാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ഇന്‍റണ്‍ഷിപ്പിനെത്തുന്നവരെ ജോലിക്കാര്‍ക്ക് പകരം ഉപയോഗിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇന്‍റണ്‍ഷിപ്പ് നടപ്പാക്കിയശേഷം നിശ്ചിത കാലയളവിന് ശേഷം മാത്രമാണ് രണ്ടാമത്തെ ഇന്‍റഷിപ്പ് നല്‍കാനും സ്ഥാപനങ്ങള്‍ക്കാവൂ. ആദ്യ തവണ ഇന്‍റണ്‍ഷിപ്പ് കഴിയുന്ന ആള്‍ക്ക് സ്ഥിര ജോലി കിട്ടുന്നില്ലെങ്കിലാണ് ഈ പരിധി. സ്ഥാപനങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിന് വിവിധ കാരണങ്ങള്‍ ഉണ്ട്. ഇന്‍റണ്‍ഷിപ്പിന് എത്തുന്നവര്‍ക്ക് കൃത്യമായ മാനദണ്ഡത്തോടെ സേവനം നല്‍കാന്‍ കഴിയാത്തതും മേല്‍നോട്ടമില്ലാത്തും പരസ്യത്തില്‍ പറയാത്ത ചുമതലകള്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

വകുപ്പിന്‍റെ നേരിട്ടുള്ള അന്വേഷണത്തിലും ലഭിക്കുന്ന പരാതിയിലും ഇത്തരം വിഷയങ്ങള്‍ ചൂണ്ടികാണിക്കുന്നു. 17,000 കമ്പനികളെയാണ് പദ്ധതിയില്‍ ഉപയോഗിക്കാനായത്. 40,000 വരുന്ന തൊഴില്‍ രഹിതര്‍ക്ക് സേവനം നല്‍കാനും സാധിച്ചു. 36 ശതമാനം പേര്‍ക്കും ഇന്‍റണ്‍ഷിപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ജോലി ലഭിച്ചു. 60 ശതമാനം പേര്‍ക്ക് അഞ്ച് മാസത്തിനുള്ളിലും ജോലി ലഭിച്ചെന്നും സാമൂഹ്യസുരക്ഷാ വകുപ്പ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: