ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കുന്ന മലയാളം സിനിമയുടെ മനോഹരമായ ഗാനം യുടൂബില്‍ ഹിറ്റ് ആകുന്നു

 
മെല്‍ബണ്‍: ‘Australia my heartland’ എന്ന സിനിമയിലൂടെ വൈക്കം വിജയലക്ഷ്മി , ജി ശ്രീരാം കൂട്ടുകെട്ട് മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനം മലയാളത്തിനുസമ്മാനിക്കുന്നു. യൂടൂബില്‍ ഗാനം ഹാറ്റായിരിക്കുകയാണ്. ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന, പൂര്‍ണമായും ഓസ്ട്രലിയയില്‍ ചിത്രീകരിക്കുന്ന സിനിമ പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കു വയ്ക്കുന്നു. melbourne , Perth , Adelaide മെല്‍ബണ്‍, പെര്‍ത്ത്, അഡ്‌ലൈഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നടീ നടന്മാരാണ് സിനിമയിലെ അഭിനനേതാക്കള്‍. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ അണിയറയില്‍. മലയാള താരങ്ങള്‍ക്കൊപ്പം വിദേശികളും സിനിമയിലിയെത്തുന്നു.

മലയാളത്തിന്റെ മഹാ നടന്‍ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിര്‍വഹിച്ചിരിക്കുന്നത് . കഥ, സംവിധാനം ദിലിപ് ജോസ്. സിനിമ രംഗത്ത് വളരെയധികം പരിചയമുള്ള inarto media and olive photography ആണ് ക്രൂ ആയി പ്രവര്‍ത്തിക്കുന്നത്. ഏകദേശം നൂറോളം നടീനടന്മാര്‍ അണിനിരക്കുന്ന സിനിമയില്‍ അനീഷ് നായര്‍, അഖില ഗോവിന്ദ്, ഷാജി ജേക്കബ്, ടോം താന്നിക്കന്‍, ഹിജാസ്, ഷീന ജോബി, റോബിന്‍ ചാക്കോ, ഷാജി വറവുകാലയില്‍, സീന റോയ്, ദിയ ബെന്നി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഓസ്ട്രലിയയുടെ മനേഹരമായ ഭൂപ്രകൃതിയും ബീച്ചുകളും സിനിമയുടെ മുഖ്യ ആകര്‍ഷണമാണ്.

അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറിയ മലയാളികള്‍ സാംസ്‌കാരിക വൈരുദ്ധ്യങ്ങളുടെ ചുഴികളില്‍ പെട്ട് ജീവിതത്തില്‍ പലപ്പോഴും പകച്ചു നില്‌ക്കേണ്ടി വരുന്നു. പുതു തലമുറ പാശ്ചാത്യ സംസ്‌കാരത്തിലേയ്ക്ക് വഴി മാറുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരുന്നു. പുതിയ സംസ്‌കാരത്തിന്റെ സ്വാധീനം മുതിര്‍ന്നവരിലും ക്രമേണ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളും നിത്യ ജീവിതത്തിലെ സംഭവങ്ങളുമാണ് സിനിമയുടെ വിഷയം.

റോയ് കോന്നിക്കന്‍, സുരേഷ് വാസുദേവ്, എബ്ജിന്‍ എബ്രഹാം, സെണി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഓണത്തിനു റിലിസ് ചെയ്യും

Share this news

Leave a Reply

%d bloggers like this: