IMCF-2015 ല്‍ ഒാവര്‍സീസ് മെഡിക്‌സ് ഓഫ് അയര്‍ലന്‍ഡ് ജനറല്‍സെക്രട്ടറി ഡോ.ശക്യ ബട്ടാചര്‍ജി മുഖ്യപ്രഭാഷണം നടത്തും

 

ഡബ്ലിന്‍: ഐറിഷ് മെഡിക്കല്‍ ടൈംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഐറിഷ് മെഡിക്കല്‍ കരിയര്‍ ഫെയര്‍ 2015(IMCF), ഒക്ടോബര്‍ 20,21 തീയതികളില്‍ ഡബ്ലിന്‍ ക്ലെഡ് കോര്‍ട്ട് ഹോട്ടലില്‍ നടക്കും. കരിയര്‍ ഫെയറിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ ഐറിഷ് ആരോഗ്യ മേഖലയില്‍ ഓവര്‍സിസ് ട്രെയിന്‍ഡ് ഡോക്ടേഴ്‌സിനെ നിലനിര്‍ത്തുകയും ആകര്‍ഷിക്കുകയും ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് ഒാവര്‍സീസ് മെഡിക്‌സ് ഓഫ് അയര്‍ലന്‍ഡ്( OMI) ജനറല്‍ സെക്രട്ടറി ഡോ. ശക്യ ബട്ടാചര്‍ജി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിവിധ വിഷയങ്ങളില്‍ പ്രശസ്തരായ നിരവധി പേര്‍ പ്രഭാഷണം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍, പ്രൈമറി കെയര്‍, ജനറല്‍ പ്രാക്ടീസ്, കമ്മ്യൂണിറ്റി/പബ്ലിക് ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി/റിസര്‍ച്ച് എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ എല്ലാവരേയും കരിയര്‍ ഫെയറിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.irishmedicalcareersfair.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: