മുകേഷ് കുമാര്‍ മീണയ്‌ക്കെതിരെ കേജരിവാളിന്റെ രഹസ്യകത്ത്

 

ഡല്‍ഹി: അഴിമതി വിരുദ്ധ ബ്യൂറോ മേധാവി മുകേഷ് കുമാര്‍ മീണയ്‌ക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യകത്തയച്ചു. ഹവാല ഇടപാടുകളില്‍ മുകേഷ് മീണയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ മന്ത്രാലയത്തിനു കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും തമ്മില്‍ അധികാരവടംവലി നിലനില്‍ക്കുന്ന ദില്ലിയില്‍ ഇവര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കവും തുടരുകയാണ്. അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായി ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച എസ്എസ് യാദവും ലഫ്.ഗവര്‍ണര്‍ നിയമിച്ച മുകേഷ് കുമാര്‍ മീണയും തമ്മിലുള്ള തര്‍ക്കംവീണ്ടും രൂക്ഷമായി.

ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട കേസിന്റെ എഫ്‌ഐആര്‍ മുകേഷ് കുമാര്‍ മീണ കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നുകാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് എസ്.എസ് യാദവ് കഴിഞ്ഞ ദിവസം കത്തയച്ചിരിന്നു. കേസിന്റെ എഫ്‌ഐആര്‍ തരാന്‍ കഴിയില്ലെന്ന് അറിയിച്ച തന്നെ മീണ ഭീഷണിപ്പെടുത്തിയെന്നും യാദവ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് മുകേഷ് കുമാര്‍ മീന അഴിമതി ഇടപാടുകളില്‍ പങ്കാളിയാണെന്നുകാട്ടി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രാലത്തിന് കത്തയച്ചത്. കര്‍ട്ടന്‍ വാങ്ങിച്ചതിലുള്ള അഴിമതിയിലും ഹവാല ഇടപാടിലും മീണയ്ക്ക് പങ്കുണ്ടെന്നാണാണ് കത്ത്. കത്തിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടിക്കു കാത്തിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അഴിമതി വിരുദ്ധ ബ്യൂറോയുടെ അദ്ധ്യക്ഷനായി മീനയെ നിയമിച്ചതിനെതിരെ ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: