തിരുവനന്തപുരം: . മാണിക്കെതിരെ കുറ്റപത്രമില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനമെങ്കില്‍ കെ.എം. മാണിക്കെതിരായ കോഴക്കേസില്‍ ഇനി കോടതിയുടെ തീരുമാനം നിര്‍ണായകം. മാണിക്കെതിരെ കുറ്റപത്രമില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെ ബിജുരമേശും പ്രതിപക്ഷവും കോടതിയില്‍ ചോദ്യം ചെയ്യും.
കെ.എം. മാണിക്കെതിരായ ആരോപണം തെളിക്കാന്‍ മതിയായ തെളിവില്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ വൈകാതെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കും.
അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജുരമേശിന്റെ ഹര്‍ജി കോടതിയുടെ പരിഗണനിയിലാണ്. ഇതുകൂടാതെ പ്രതിപക്ഷ നേതാവും, പി സി ജോര്‍ജ്ജും, സുനില്‍കുമാര്‍ എംഎല്‍എയും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഇതോടെ കോഴക്കേസില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. ഡയറക്ടരുടെ നിലപാട് കോടതി തള്ളിയാല്‍ തുടരന്വേഷണം വിജിലന്‍സ് നടത്തേണ്ടിവരും. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടത്തലുകള്‍ തള്ളിയെന്ന് കോടതി ബോധ്യപ്പെട്ടുത്താന്‍ ഡയറക്ടര്‍ക്ക് ബാധ്യതയേറും.
എജിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും ഒഴിവാക്കി മുതിര്‍ന്ന സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ഉപദേശം ഡയറക്ടര്‍ തേടിയത്. പക്ഷെ ഈ നിയമോപദേശങ്ങളും ഡയറക്ടറും തീരുമാനവും നിലനിക്കുമോയെന്ന് ഇനി കോടതി തീരുമാനിക്കും.