ഡബ്ലിന്‍: പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല മലയാളി സമൂഹത്തെ കടുത്ത രീതിയില്‍ ബാധിച്ചേക്കുമെന്ന് കരുതപ്പെടുന്നു.പുതിയ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് നടപ്പിലാക്കിയാല്‍ ഒരു കുടുംബത്തിന് 1000 യൂറോയോളമോ അതില്‍ അധികമോ വന്നാല്‍ പോലും ഭാര്യ മാത്രം ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ ഉള്ള അയര്‍ലന്‍ഡില്‍ അധികമായി വരുന്ന ചിലവ് ഇത്തരം കുടുംബങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.ഡബ്ലിന്‍, കോര്‍ക്ക് മേഖലകളില്‍ താമസിക്കുന്നവര്‍ ആയിരിക്കും പുതിയ ചിലവിന്റെ പ്രത്യക്ഷ ഇരകള്‍.പുതിയ നീക്കംപ്രകാരം വീടിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി പ്രോപ്പര്‍ട്ടി നികുതി ഏര്‍പ്പെടുത്താനുള്ള ആലോചനകളും ഈ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ചിലവ് വര്‍ദ്ധിപ്പിക്കും.
എന്നാല്‍ യു എച്ച് ഐ യ്‌ക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് നേരത്തേ ഉയര്‍ന്നത്.പ്രത്യേകിച്ച് പൊതു ചിലവ് നിയന്ത്രണ വകുപ്പിന്റെ ഭാഗത്ത് നിന്ന്. നേരത്തേയുള്ള പ്രതീക്ഷകള്‍ പ്രകാരം തന്നെ 5 ബില്യണ്‍ യൂറോ ആണ് ചിലവ് ആണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്ന് ജയിംസ് റീലി ഈ ആരോപണത്തെ പ്രതിരോധിച്ചത് ഒരാള്‍ക്ക് 900 യൂറോ ചിലവ് വരുമെന്ന് പറഞ്ഞായിരുന്നു.
ആകെയുള്ള ചിലവിന്റെ 80% ശതമാനത്തോളം സര്‍ക്കാര്‍ സബ്‌സിഡി നല്‍കി, ബാക്കി തുക ഒരോ വ്യക്തിയും അടയ്ക്കുക എന്ന പദ്ധതി ആയിരുന്നു സര്‍ക്കാരിന്റെ ഉന്നം.എന്നാല്‍ പുതിയ നിരക്ക് നിലവില്‍ വന്നാല്‍ ഒരാള്‍ക്ക് ഏകദേശം 400 യൂറോ ഒരു വര്‍ഷം അടവ് എന്ന നിരക്കില്‍ ഒരു കുടുബത്തിന് ഏകദേശം 1600 യൂറോ വാര്‍ഷിക അടവ് വന്നേക്കം.ഇത് നിലവിലെ കുടുംബ ബഡ്ജറ്റിനെ തന്നെ ബാധിക്കുമെന്നത് സര്‍ക്കാരിനെതിരേ ജനരോഷം ഉയരാന്‍ കാരണമായി തീരും.