യുകെയില്‍ നടപടി ശക്തമാകുന്നു…പാക്ക് കുടിയേറ്റക്കാര്‍ കൂട്ടത്തോടെ അയര്‍ലന്‍ഡിലേക്ക്

ഡബ്ലിന്‍: യുകെ വഴി അയര്‍ലന്‍ഡിലേക്ക് പാക്ക് കുടിയേറ്റം ശക്തമാകുന്നു. യുകെ ആഭ്യന്തരവകുപ്പുമായി ഐറിഷ് കുടിയേറ്റ വിഭാഗം ഇതോടെ അടിയന്തര ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്. ആറ് മാസം കൊണ്ട് 550 അപേക്ഷകളാണ് അയര്‍ലന്‍ഡില്‍ ലഭിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിനും ഈ മേയ്ക്കും ഇടയിലാണ് മുന്‍പില്ലാത്ത വിധം പാക് കുടിയേറ്റം വര്‍ധിച്ചിരിക്കുന്നത്. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും അവിവാഹിതരായ പുരുഷന്മാരാണ്. 2013- 2014 ല്‍ ഇതേ സമയം കേവലം 55 അപേക്ഷകള്‍ മാത്രമായിരുന്നു പാക് അഭയാര്‍ത്ഥികളുടേതായി ഉണ്ടായിരുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ച ആകെ അഭയാര്‍ത്ഥി അപേക്ഷകളില്‍ പകുതിയും പാക്കിസ്ഥാനില്‍ നിന്നുള്ളവരുടേതാണെന്നതും ശ്രദ്ധേയമാണ്.

ഡബ്ലിന്‍ റഗുലേഷന്‍ പ്രകാരം ഏത് രാജ്യമാണ് അഭയാര്‍ത്ഥി പ്രശനത്തിന് കാരണമാകുന്നതെന്ന് നിര്‍വചിക്കാവുന്നതാണ്. ഇത് പ്രകാരം വേണമെങ്കില്‍ അഭയാര്‍ത്ഥികളെ അയര്‍ലന്‍ഡിന് യുകെയിലേക്ക് തിരിച്ച് അയക്കാം. അതേ സമയം തന്നെ ഇക്കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കുടിയേറ്റ അധികൃതര്‍ പറയുന്നു. അയര്‍ലന്‍ഡില്‍ തന്നെ വേരുറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത് ഇത് മൂലം യുകെയിലേക്ക് തിരിച്ചയച്ചാലും പാക്കിസ്ഥാനിലേക്ക് നാടു കടത്തുന്നതിന് പകരം അയര്‍ലന്‍ഡിലേക്ക് തന്നെ തിരിച്ച് വിട്ടേക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഇവിടെ അഭയാര്‍ത്ഥി അപേക്ഷകലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് ഇത്തരമൊരു സൗകര്യത്തിന് കാരണമാകുന്നത്. വളരെയേറെ ആശങ്കയുണ്ടാക്കുന്ന വസ്തുത സത്യന്ധമല്ലാത്ത പാക്ക് അഭയാര്‍ത്ഥികളെക്കുറിച്ചാണ്. ഇത്തരം വിഷയത്തില്‍ വേഗത്തില്‍ തന്നെ നടപടി ഉണ്ടാവേണ്ടതുണ്ട്.

വ്യാജ അപേക്ഷകള്‍ കണ്ടെത്തി ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സീനിയര്‍ ഗാര്‍ഡ ഓഫീസര്‍മാര്‍ പറയുന്നുണ്ട്. യുകെയില്‍ കാലാവധിതീര്‍ന്നിട്ടും താമസിക്കുന്നതുവരെ കണ്ടെത്തി നടപടി എടുക്കുന്നത് കര്‍ശനമാക്കിയതാണ് അയര്‍ലന്‍ഡിലേക്കുള്ള അപേക്ഷ വര്‍ധിക്കാന്‍ കാരണം. ഇവരെ യുകെ താമസിയാതെ തന്നെ പാക്കിസ്ഥാനിലേക്ക് മടക്കി അയക്കും. ഇതില്‍ നിന്ന് ഒഴിവാകുന്നതിന് അയര്‍ലന്‍ഡിലേക്ക് അഭയാര്‍ത്ഥി അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കോമണ്‍ട്രാവല്‍ ഏരിയ ആയതിനാല്‍ ഇത് ദുരപയോഗം ചെയ്യുകയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ടത് ആവശ്യമാണെന്ന് ജസ്റ്റീസ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ് ജെറാള്‍ഡ് പറയുന്നുണ്ട്.

പ്രധാനപ്രശ്നം സത്യസന്ധമായി അഭയാര്‍ത്ഥി പദവികള്‍ ആവശ്യമായി വരുന്നവരുടെ അവസരം നിഷേധിക്കപ്പെടുമെന്നുള്ളതാണ്. അപേക്ഷ കൈകാര്യം ചെയ്യപ്പെടുന്ന സമയമത്രയും താമസം ഭക്ഷണം ഇവ നല്‍കുന്നത് ശരിയായ അപേക്ഷകര്‍ക്ക് ലഭിക്കാതെ വരും. കുടിയേറ്റ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുന്നതിന് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനില്‍ ഐറിഷ് വിസക്ക് അപേക്ഷിക്കുന്നവര്‍ വിരല്‍ അടയാളം കൂടി വെയ്ക്കണമെന്ന നിബന്ധനവന്നിരുന്നു. വ്യാജ രേഖചമക്കലുംമറ്റും ഒഴിവാക്കുന്നതിന് ബയോമെട്രക് രീതികള്‍ വിസയ്ക്കായി ഉപയോഗിക്കുന്നത് ലോക വ്യാപകമാവുകയാണ്. ഓഫീസ് ഓഫ് ദ റഫ്യൂജി അപ്ലിക്കേഷന്‍ കമ്മീഷനറില്‍ നിന്നുള്ള ജീവനക്കാരാണ് സംശയകരമായ അപേക്ഷകരെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇവരെ യുകെയിലേക്ക് പറഞ്ഞയക്കാനുള്ള തീരുമാനത്തിനെതിരെ അപീല്‍ പോകാവുന്നതാണ്. അഭയാര്‍ത്ഥി അപേക്ഷകളില്‍ തീരുമാനമാകുന്നത് വരെ രാജ്യത്ത് തുടരുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇരട്ടിയാണ്. നിലവിലെ സ്ഥി തുടര്‍ന്നാല്‍ 2015ല്‍ 2,500 അപേക്ഷകളെങ്കിലും ലഭിക്കും.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കുന്നുണ്ട്. അല്‍ബേനിയയില്‍ നിന്നും കൂടുതല്‍ പേര്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം മേയ് അവസാനത്തോടെ ആകെ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകള്‍ 1,147 ആണ്. കഴിഞ്ഞ വര്‍ഷം സമയത്ത് 488അപേക്ഷകളെ ഉണ്ടായിരന്നുള്ളൂ. അതായത് കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ കടന്നു. ബംഗ്ലാദേശില്‍ നിന്ന് 90, അല്‍ബേനിയയില്‍ നിന്ന് 36അപേക്ഷകള്‍ ഉണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള് അപേക്ഷ അഞ്ഞൂറ് കടന്നപ്പോള്‍ രണ്ട് വര്‍ഷം മുമ്പിത് കേവലം 91ആയിരുന്നു എന്നത് കൂടി ഓര്‍ക്കണം. ഈ സാഹചര്യത്തിലാണ് മന്ത്രി ഫിറ്റ്സ് ജെറാള്‍ഡ് യുയെ അധികൃതരുമായി ചര്‍ച്ചകള്‍ക്ക് തടുക്കമിടാന്‍ ഉത്തരവിട്ടത്. പാക്ക് കുടിയേറ്റം തലവേദനയാകുന്നുണ്ടെന്ന് മന്ത്രി പാര്‍ലമെന്‍റിലും വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ വെല്‍ഫെയര്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡും പാക്ക് പൗരന്മാരുടെ അനധികൃത കുടിയേറ്റത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.  വ്യാജ വിവാഹം അടക്കം പല തട്ടിപ്പുകളും യുകെയില്‍ പെര്‍മനന്‍റ് റസിഡിന്‍സി ലഭിക്കുന്നതിന് അനധികൃത പാക് കുടിയേറ്റക്കാര്‍ ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: