സെല്‍ഫി വിത്ത് ഡോട്ടര്‍

 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘ബേഠി ബജാവോ ബേഠി പഠാവോ’ (‘പെണ്‍കുട്ടികളെ രക്ഷിക്കു, പെണ്‍കുട്ടികളെ പഠിപ്പിക്കു’) എന്ന പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെ നരേന്ദ്ര മോഡി മകള്‍ക്കൊപ്പം സെല്‍ഫി അല്ലെങ്കില്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിന് പ്രചാരണം നല്‍കുകയാണ്. ഈ വര്‍ഷം ജനുവരി രണ്ടിനാണ് നരേന്ദ്ര മോഡി ബേഠി ബജാവോ ബേഠി പഠാവോ പദ്ധതി അവതരിപ്പിച്ചത്. ഹരിയാനയിലെ പാനിപത്ത് നഗരത്തിലായിരുന്നു ഇത്. പെണ്‍ ഭ്രൂണഹത്യക്കെതിരെയും, പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായും വിദ്യാഭ്യാസത്തിനായിട്ടുമായിരുന്നു മോഡി ഈ പദ്ധതി അവതരിപ്പിച്ചത്.

അതേസമയം ഹരിയാനയിലെ ബിബിപൂര്‍ ഗ്രാമത്തിലെ സര്‍പഞ്ച് സുനില്‍ ജഗല്‍ന്‍ തുടങ്ങി വെച്ച ആശയമാണ് സെല്‍ഫി വിത്ത് ഡോട്ടര്‍. പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള മത്സരം ഗ്രാമ പഞ്ചായത്താണ് ആരംഭിച്ചത്. സംസ്ഥാന വ്യാപകമായിട്ടായിരുന്നു മത്സരം. മികച്ച മൂന്ന് സെല്‍ഫികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും, ക്യാഷ് െ്രെപസും ലഭിക്കും. പിതാക്കന്മാര്‍ പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ചിലത് മോഡി തന്നെ റീട്വീറ്റ് ചെയ്യും. #selfieWithDaughter എന്ന ഹാഷ്ടാഗിലാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ബേട്ടി ബജാവോ ബേട്ടി പഠാവോ ക്യാംപെയിന് ഉപകാരപ്രദമാകുന്ന ടാഗ് ലൈനും സെല്‍ഫിക്കൊപ്പം പോസ്റ്റ് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഏതു ഭാഷയില്‍ വേണമെങ്കിലും ടാഗ്‌ലൈന്‍ നല്‍കാം. പെണ്‍കുട്ടികളെ രക്ഷിക്കു എന്ന മുദ്രാവാക്യത്തില്‍ ഊന്നിയ ക്യാമ്പയിന്‍ നടത്തിപ്പിനായി സോഷ്യല്‍ മീഡിയയെ ആശ്രയിച്ചതിനെ തുടര്‍ന്ന് അതിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. സെല്‍ഫി വിത്ത് ഡോട്ടറിനോട് ആക്ടിവിസ്റ്റുകളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും കുറെ അധികം ആളുകള്‍ ഈ ക്യാംപെയിന്റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: