കൊച്ചി: വിദേശരാജ്യങ്ങളിലേക്കു ജോലിക്കു പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ 18 രാജ്യങ്ങളിലേക്കു പോകാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
നിയമാനുസൃതമായി അഭിമുഖം വിജയിച്ചവരെ ജോലിക്കു പോകുന്നതില്‍ നിന്നും തടയുന്നതു ശരിയായ നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് അടുത്ത മാസം 10-നു വീണ്ടും പരിഗണിക്കും.
-എജെ-