ആശുപത്രി വാര്‍ഡില്‍ തീപിടുത്തം…രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഡബ്ലിന്‍: മയോ ജനറല്‍ ആശുപത്രയിലെ വാര്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തില്‍  രണ്ട്  രോഗികള്‍ക്ക് പരിക്കേറ്റു. വൈകീട്ട് എട്ടേമക്കാലോടെയാണ് സംഭവം. കാസില്‍ ബാറില്‍ നിന്നുള്ള രണ്ട് ഫയര്‍ യൂണിറ്റുകലെത്തിയാണ് തീ അണച്ചത്. വണ്‍ ബെഡ് വാര്‍ഡുകളൊന്നില്‍ നിന്നാണ് തീ പിടുത്തമുണ്ടായത്.  വാര്‍ഡ്  ഏറെക്കുറെ കത്തി നശിച്ചിട്ടുണ്ട്.

വാര്‍ഡ് പരിസരമാകട്ടെ പുക നിറയുകയും ചെയ്തു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലുണ്ടായിരുന്ന നാല് ജീവനക്കാര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.  ഇവരെ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.  വാര്‍ഡില്‍ നിന്ന് പതിമൂന്ന് രോഗികളെ ഒഴിപ്പിച്ചിരുന്നു. അര്‍ദ്ധ രാത്രിയോടെ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു.

തീപിടുത്തത്തിനുള്ള കാരണം അന്വേഷിക്കുകയാണ്.  പരിക്കേറ്റ രോഗികളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമാണോ എന്ന് പറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. തീപിടിച്ച മേഖല പരിശോധനകള്‍ക്കായി ഗാര്‍ഡയുടെ മേല്‍നോട്ടത്തിലാണ്.

Share this news

Leave a Reply

%d bloggers like this: