ഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അബോര്‍ഷന്‍ നടത്താനുള്ള അനുമതി നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളുമായി മെഡിക്കല്‍ പ്രഗ്‌നന്‍സി ആക്ടില്‍ വന്‍ പൊളിച്ചെഴുത്തിന് മോഡി സര്‍ക്കാര്‍. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുക, അബോര്‍ഷന്‍ നടത്താനുള്ള ഗര്‍ഭത്തിന്റെ പ്രായം 24 മാസമാക്കുക, ആയുര്‍വേദ ഡോക്ടര്‍മാര്‍, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമായാണ് പുതിയ മെഡിക്കല്‍ പ്രഗ്‌നന്‍സി ആക്ടിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനായി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എംടിപി) അമെന്‍ഡ്‌മെന്റ് ബില്‍ ഇനി വരുന്ന മണ്‍സൂണ്‍ പാര്‍ലമെന്റ് സെഷനില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ബില്‍ പ്രകാരം ഇതു സംബന്ധിച്ച 1971ലെ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. തെരഞ്ഞെടുത്ത കേസുകളില്‍ അബോര്‍ഷന്‍ ഏത് സമയവും ചെയ്യാമെന്ന ഭേദഗതിയും പുതിയ ബില്ലിലുണ്ട്. 20 ആഴ്ചയുള്ള ജെസ്‌റ്റേഷന്‍ പിരിയഡില്‍ അത്തരം ഗര്‍ഭങ്ങള്‍ തിരിച്ചറിയാന്‍ പറ്റില്ലെന്നും ബില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ വര്‍ഷം തോറും 7 മില്യണ്‍ അബോര്‍ഷനുകളാണ് നടക്കുന്നത്. ഇവയില്‍ അമ്പത് ശതമാനവും നിയമാനുസൃതമല്ലാതെയാണ് നടക്കുന്നത്. സുരക്ഷിതമല്ലാത്ത അബോര്‍ഷന്‍ കാരണം ഇവയില്‍ എട്ട് ശതമാനവും സ്ത്രീകളും മരിക്കുന്നുമുണ്ട്. 1971 മുതല്‍ ഇന്ത്യയില്‍ അബോര്‍ഷന് നിയമാനുമതി നല്‍കിയിട്ടുണ്ട്. ലോകമാകമാനം വര്‍ഷം തോറും 22 മില്യണ്‍ അബോര്‍ഷനുകളാണ് നടക്കുന്നത്. നിരവധി രാജ്യങ്ങള്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ അബോര്‍ഷന്‍ നടത്താന്‍ അനുവദിക്കുന്നുണ്ട്.
-എജെ-