‘സ്വാമി മൗനേന്ദ്ര’ എന്നുവിളിച്ച് പ്രധാനമന്ത്രിയെ പരിഹസിച്ച് ജയറാം രമേശ്

ഡല്‍ഹി: വിവാദ വിഷയങ്ങളെ അറിയാതെ പോലും പരാമര്‍ശിക്കാതെ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, സ്വാമി മൗനേന്ദ്ര പുതിയ പേര് നല്‍കി. ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ ബിജെപി സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നതിനിടെയാണ് മോഡിയെ ജയറാം രമേശ് സ്വാമി മൗനേന്ദ്ര എന്ന് വിളിച്ച് പരിഹസിച്ചത്.

വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’യായിരിക്കുകയാണ്. വസുന്ധര രാജെയും ലളിത് മോദിയും ബിസിനസ് പങ്കാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആഴ്ചകള്‍ക്കു ശേഷം ലളിത് മോദിക്കായി കോടതി രേഖകളില്‍ ഒപ്പിട്ടത് താനാണെന്ന് വസുന്ധര സമ്മതിക്കുകയും ചെയ്തു. ഇവര്‍ പൊതു മുതല്‍ സ്വകാര്യ സ്വത്താക്കികൊണ്ടിരിക്കുകയാണ്. മോഡി സര്‍ക്കാറിന് വിവാദ വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: