അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി. സിപിഎമ്മിന്റെ അടിത്തറ വേഗത്തില്‍ ചോര്‍ന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുതിരുത്തി നിലപാട് മാറ്റി ശൈലി മാറ്റി മുന്നോട്ടുപോയാലും ഇനി കുറേ തെരഞ്ഞെടുപ്പുകളില്‍ സിപിഎം കരകയറാന്‍ പോകുന്നില്ലെന്ന് ആന്റണി പറഞ്ഞു. പാഠംപഠിക്കാതെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത നടപടികള്‍ ചെയ്യുന്നതിന്റെയും ശിക്ഷയെന്ന നിലയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ വനവാസത്തിലേക്കു പോകുന്നതിന്റെ സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

ജനങ്ങള്‍ക്ക് പഴയ നിലപാടല്ല. പഴയ കേരളമല്ല ഇന്നത്തേക്. ഇന്നു കേരളത്തിനു മുദ്രാവാക്യം വിളികളല്ല വേണ്ടത്. പോസിറ്റിവായ രാഷ്ട്രീയമാണു കേരളം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: