ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്‍റ് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന് തീരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൂറ് യൂറോയാണ് രജിസ്ട്രേഷന് ലഭിക്കുക. കഴിഞ്ഞ ആഴ്ച മുപ്പത് ശതമാനം വീടുകള്‍ക്ക് ഗ്രാന്‍റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇവര്‍ രജിസ്റ്റര്‍ ചെയ്തെന്നും വ്യക്തമാക്കിയിരുന്നു. അവസാന ദിവസമാകുന്നതോടെ രജിസ്ട്രേഷന്‍ വന്‍തോതില്‍ കൂടുമെന്നാണ് കരുതുന്നത്.
ജലക്കരം പിടിക്കുന്നത് വേതനത്തില്‍ നിന്നും വെല്‍ഫെയര്‍പേയ്മെന്‍റില്‍ നിന്നും പിടിക്കുന്നത് അടുത്ത ആഴ്ച്ച ബില്‍ അവതിരിപ്പിക്കും. വാട്ടര്‍ ചാര്‍ജ് സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരുന്നത്. വാട്ടര്‍ ചാര്‍ജ് അടക്കുന്നത് തിരസ്കരിക്കാനും ആവശ്യപ്പെട്ട് ക്യാംപെയിനുകള്‍ നടന്നിരുന്നു. ഏപ്രിലില്‍ ബില്ലിങ് തുടങ്ങിയിരുന്നു. എത്രമാത്രം തുക അടക്കേണ്ടി വരുമെന്ന് ഐറിഷ് വാട്ടര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
വാട്ടര്‍ ഗ്രാന്‍റ് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക www.water.ie