അയര്‍ലന്‍ഡില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  അയര്‍ലന്‍ഡില്‍ തീവ്രവാദികള്‍ ഒറ്റക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ക്കും സംശയം.  ഡിഫന്‍സ് പോളിസിയുടെ വൈറ്റ് പേപ്പറിലാണ് തീവ്രവാദ ഗ്രൂപ്പുകള്‍ രാജ്യത്തെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നത്.

ഇന്ന് കാബിനറ്റില്‍   വൈറ്റ് പേപ്പര്‍ വെയ്ക്കും.  സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍  തീവ്രവാദികള്‍ പിടിമുറിക്കുന്നത് തീവ്രാദ ഭീഷണ ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീവ്രവാദം പടരുന്നില്‍ ആശങ്ക വ്യക്തമാക്കുന്ന  രേഖ  ഇന്‍റര്‍നെറ്റ് അടക്കം വിവിധ മേഖലകളില്‍ മത മൗലികവാദികള്‍ പിടിമുറുക്കുന്നതായും വ്യക്തമാക്കുന്നു. പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത് ഇന്‍റര്‍നെറ്റില്‍ തീവ്രവാദ സ്വാധീനം വളരുന്നതാണ്.   ഇന്‍റര്‍നെറ്റ് സ്വാധീനം മൂലം ആളുകള്‍ പ്രചോദിതരായി ഒറ്റയെക്ക് തീവ്രവാദ ആക്രമണം നടത്താനുള്ള ആക്രമണം കൂടുലാണ്.  രാജ്യം കേന്ദ്രമാക്കി മറ്റ്സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയുന്നതിനും അഭയാര്‍ത്ഥിയെന്ന നിലയില്‍  ഇവിടെ സുരക്ഷിതമായിരിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഇല്ലാതാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

ആക്രമണങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്‍റെ വഴികളടക്കാന്‍ സര്‍ക്കാരിന് നിയന്ത്രണമുള്ള സംവിധാനങ്ങളൊന്നും ഇല്ല. ബ്രസല്‍സിലും പാരീസിലും ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ അയര്‍ലന്‍ഡിലും സമാന രീതിയില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത തള്ളികളയാനുമാകില്ല. ആക്രമണ സാധ്യത മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂറയ്ക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടി ശക്തമാക്കേണ്ടതുണ്ടെന്നും വൈറ്റ് പേപ്പര്‍ പറയന്നു.

Share this news

Leave a Reply

%d bloggers like this: