ഇംഗ്ലീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ പ്രതി ലേലത്തിന്;വില 35 ലക്ഷം രൂപ

 
ലണ്ടന്‍: ഇംഗ്ലീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ പ്രതി ബ്രിട്ടണില്‍ ലേലത്തിന്. 35,000 പൗണ്ടാണ് (ഏകദേശം 35 ലക്ഷം രൂപ) ലേലത്തുക. വില്യം ടിന്‍ഡലിന്റെ പുതിയ നിയമത്തിന്റെ പരിഭാഷയുടെ പതിപ്പ് 1526ല്‍ അച്ചടിച്ചതാണ്. പുസ്തകം ലേലത്തിനു വച്ചയാള്‍, 1960കളില്‍ കേംബ്രിഡ്ജിലെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകശാലയില്‍ നിന്നും തുച്ഛമായ വിലയ്ക്കാണ് വാങ്ങിയത്. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ ഇംഗ്ലീഷ് പരിഭാഷയുടെ ഈ അപൂര്‍വ പതിപ്പിന്റെ ലേലം, അടുത്ത മാസം ലണ്ടനില്‍ വച്ചു നടക്കും.

1536ല്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടു എന്നാരോപിച്ച് വില്യം ടിന്‍ഡലിനെ വധിക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കണ്ടെത്തി നശിപ്പിച്ചുകളയുകയും ചെയ്തിരുന്നു. പിന്നീട് ഹെന്റി എട്ടാമന്റെ കാലത്താണ് ഇംഗ്ലീഷ് ബൈബിള്‍ വീണ്ടും പുറത്തിറക്കുന്നത്. ബൈബിളിനെ ഇംഗീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തതിലൂടെ, ആ ഭാഷയ്ക്ക് വലിയ സംഭാവനയാണ് ട്വിന്‍ഡല്‍ നല്‍കിയതെന്ന്, കൈയെഴുത്തു പ്രതികളെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ പീറ്റര്‍ സെല്ലി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: