തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ക്കേസില്‍ തെളിവുകളില്‍ തിരിമറി നടന്നുവെന്ന് സി.ബി.ഐ. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം ഉള്‍പ്പടെയുളള തെളിവുകള്‍ െ്രെകം ബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.സാമുവല്‍ തിരിമറി നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ തുടരന്വേഷണം ആരംഭിച്ചത്. സിസ്റ്റര്‍ അഭയ മരണമടഞ്ഞ സമയം ധരിച്ചിരുന്ന ശിരോവസ്ത്രം ഉള്‍പ്പടെയുളള എട്ടിനം വസ്ത്രങ്ങളിലാണ് തിരിമറി നടന്നത്.
കോട്ടയം എസ്.ഡി.എം കോടതിയില്‍ നിന്ന് കൈപ്പറ്റിയ വസ്ത്രങ്ങള്‍ കെ.സാമുവല്‍ സാക്ഷികളെ കാണിക്കുകയോ പരിശോധനയ്ക്ക് വിധേയമാക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ഈ വസ്ത്രങ്ങള്‍ പിന്നീട് എസ്.ഡി.എം കോടതിയില്‍ മടക്കി നല്‍കിയതുമില്ല. ഇതില്‍ എസ്.ഡി.എം കോടതി ജീവനക്കാര്‍ക്ക് അശ്രദ്ധയുണ്ട്. അഭയയുടെ ശിരോവസ്ത്രം ലഭിച്ചത് കോണ്‍വെന്റിലെ അടുക്കള വാതില്‍ പടിയില്‍ നിന്നാണ്. ഈ ശിരോവസ്ത്രത്തില്‍ രക്ത കറയുണ്ടൊ എന്നത് സംബന്ധിച്ച് െ്രെകം ബ്രാഞ്ചും പോലീസും അന്വേഷണം നടത്തിയിട്ടില്ല. കേസിലെ സുപ്രധാന തെളിവായ ശിരോവസത്രത്തിന്റെ അഭാവം നിര്‍ണ്ണായകമാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭയയുടെ മൃതദേഹം കണ്ടെത്തിയ ദിവസം അന്വേഷണ ചുമതലയില്ലാതിരുന്നിട്ടും പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മുന്‍ എസ്.പി. കെ.ടി.മൈക്കിളിന്റെ സാനിദ്ധ്യം സംശയകരമാണ്. ഇത് ഉള്‍പ്പടെ പല നടപടികളും സംശയകരമായിട്ടും നുണപരിശോധനയ്ക്ക് വിധേയമാകാന്‍ കെ.ടി.മൈക്കിള്‍ തയ്യാറായില്ല. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ കെ.ടി.മൈക്കിളിനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. തെളിവുകള്‍ നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് കെ.ടി.മൈക്കിളും ജോമോന് പുത്തന്‍പുരയ്ക്കലുമായിരുന്നു. തെളിവുകള്‍ തിരിമറി നടത്തിയെന്ന കണ്ടെത്തിയ മുന്‍ ഡി.വൈ.എസ്.പി കെ.സാമുവേല്‍ മരണമടഞ്ഞതിനാല്‍ വിചാരണ നടപടികളുണ്ടാവില്ല.
-എജെ-