റോസ്‌കോമണിലെ ബോയില്‍ നോട്ടീസ് പിന്‍വലിച്ചു

ഡബ്ലിന്‍: റോസ്‌കോമണ്‍ ഏരിയയിലെ 11,300 ത്തോളം ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബോയില്‍ വാട്ടര്‍ നോട്ടീസ് പിന്‍വലിച്ചതായി ഐറിഷ് വാട്ടര്‍ സ്ഥിരീകരിച്ചു. എണ്‍വയോണ്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പരിശോധനയ്ക്ക് ശേഷം കിലെഗ്ലാന്‍, കാസ്റ്റലീരിയ എന്നീ പ്രദേശങ്ങളിലെ ബോയില്‍ വാട്ടര്‍ നോട്ടീസ് പിന്‍വലിച്ചതായി കഴിഞ്ഞയാഴ്ച എച്ച്എസ്ഇ അറിയിച്ചിരുന്നു. ഐറിഷ് വാട്ടറിന്റെ ശ്രമഫലമായാണ് ഇത് സാധ്യമായതെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍കെല്ലി പറഞ്ഞു.

പുതിയ പ്രഖ്യാപനത്തോടെ റോസ്‌കോമണിലെ 17000 ത്തോളം പേര്‍ക്ക് കുടിവെള്ളം ബോയില്‍ ചെയ്യാതെ കുടിക്കാനാകും. ചിലര്‍ക്ക് 2009 മുതല്‍ ബോയില്‍ വാട്ടര്‍ നോട്ടീസ് നിലനില്‍ക്കുകയായിരുന്നു. ഐറിഷ് വാട്ടര്‍ ഇതേ രീതിയിലുളള വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ കാഴ്ചവെയ്ക്കുമെന്നതില്‍ സംശയമില്ലെന്ന് കെല്ലി പറഞ്ഞു.

26.8 മില്യണ്‍ ചെലവില്‍ സെമി-സ്റ്റേറ്റ് യൂട്ടിലിറ്റി പ്രോഗ്രം ആരംഭിച്ചിട്ടുണ്ടെന്നും 2015 നുള്ളില്‍ റോസ്‌കോമണിലെ 22700 ഓളം പേരുടെ ബോയില്‍ വാട്ടര്‍ നോട്ടീസ് പിന്‍വലിക്കുക എന്ന ലക്ഷ്യമാണിതിനെന്നും മന്ത്രി അറിയിച്ചു. സൗത്ത് റോസ്‌കോമണിലെ ലിസ്ബ്രൂക്കിലും ബല്ലിനാഗാര്‍ഡ്, ബാലിഫാര്‍നോണ്‍ എന്നിവിടങ്ങളിലെ വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: