ഡബ്ലിനില്‍ കണ്ടത് പറക്കും തളികയോ അതോ മേഘങ്ങളോ?

 

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്ന് ആകാശത്ത് അസാധാരണമായ ആകൃതിയില്‍ മേഘങ്ങള്‍ ദൃശ്യമാകും. ഇനി ആകൃതി കണ്ട് അന്യഗ്രഹജീവികളുടെ പറക്കുംകളികയാണെന്നൊന്നും കരുതണ്ട. മേഘം തന്നെ. altocumulous lenticularis, അല്ലെങ്കില്‍ flying saucer cloud എന്നറിയപ്പെടുന്ന മേഘങ്ങളാണിവ. കാറ്റ് പര്‍വ്വതങ്ങളിലോ മനുഷ്യനിര്‍മ്മിതമായ വസ്തുക്കളിലോ തട്ടിയാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുന്നത്.

ഇന്ന് രാവിലെ താലഗട്ടിലും ഗ്ലാസ്‌നെവിലിലും ഇവ ദൃശ്യമായിരുന്നു. ഡബ്ലിനില്‍ വൈകിട്ട് 4.45 ന് ഈ മേഘങ്ങള്‍ കാണപ്പെട്ടു. മേഘങ്ങളുടെ ഈ അസാധാരണ രൂപമാറ്റം കണ്ട് പേടിക്കാനൊന്നുമില്ലെന്നാണ് മെറ്റ് എയ്‌റീന്‍ അറിയിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: