ഡബ്ലിനിലെ 3 മറ്റേണിറ്റി ഹോസ്പിറ്റലുകള്‍ മാറ്റി സ്ഥാപിക്കുന്നു

 

ഡബ്ലിന്‍: ഡബ്ലിനിലെ Rotunda, Holles Street, Coombe എന്നീ മൂന്നു മറ്റേണിറ്റി ഹോസ്പിറ്റലുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യമന്ത്രി ലിയോ വരേദ്കറും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും സംയുക്തമായാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

രാജ്യത്തെ 40 ശതമാനം കുട്ടികളുടെ ജനിക്കുന്ന ഡബ്ലിനിലെ മൂന്നു ഹോസ്പിറ്റലുകളായ Rotunda, Holles Street, Coombe എന്നീ ഹോസ്പിറ്റലുകളില്‍ സ്ഥലം കുറവാണെന്ന് അടുത്തിടെ പലതവണ പരാതിയുയര്‍ന്നിരുന്നു. 2013 ല്‍ ഈ മൂന്നു ഹോസ്പിറ്റലുകളിലുമായി 20,000 കുട്ടികളാണ് ജനിച്ചത്. പലരും ഹോസ്പിറ്റലിലെ സ്ഥലപരിമിതിയെ കുറിച്ച് പരാതി പറഞ്ഞിരുന്നു. എന്നിരുന്നാലും ഈ ഹോസ്പിറ്റലുകളുടെ മാറ്റി സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന കാരണം Inchicore ലെ സെന്റ് ജെയിംസ് കാംപസില്‍ പുതിയ നാഷണല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ വരുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Coombe സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്കാണ് റീലൊക്കേറ്റ് ചെയ്യുന്നത്. Rotunda ബ്ലാന്‍ചാര്‍ഡ്‌സ്ടൗണിലെ Connolly ഹോസ്പിറ്റലിലേക്കും Holles Street സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കും മാറ്റി സ്ഥാപിക്കും. നിലവിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ തിരക്കും സ്ഥലപരിമിതിയും പരിഗണിക്കുമ്പോള്‍ പുതിയ തീരുമാനം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസം പകരുമെന്ന് INMO ജനറല്‍ സെക്രട്ടറി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: