ന്യൂഡല്‍ഹി: പ്രവാസി മലയാളികളുടെ സ്വപ്‌ന പദ്ധതിയായ ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ ആരംഭിച്ച ആറന്മുള എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ഡല്‍ഹി ഓഫീസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ആറന്മുള എയര്‍പോര്‍ട്ടിനെ എതിര്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് പ്രശ്‌ന പരിഹാരമെന്ന നിലയില്‍ സുപ്രധാനമാ ചില ജനകീയ നിര്‍ദേശങ്ങള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുകയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.