ഡബ്ലിന്‍: തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം അവസാനിക്കുമ്പോള്‍ 9.7ശതമാനത്തില്‍ സ്ഥിരത പ്രകടമാക്കുന്നു. കേവലം 500 പേര്‍ക്ക് മാത്രമാണ് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. 2009ന് ശേഷം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണെന്ന് സര്‍ക്കാര്‍അവകാശപ്പെടുന്നുമുണ്ട്. തൊഴിലില്ലാത്തവരുടെ നിരക്ക് 208100ലേയ്ക്ക് താഴ്ന്നു. തൊട്ട് മുന്‍ വര്‍ഷം ഇതേസമയത്തേക്കാള്‍ 36000 കണ്ട് കുറഞ്ഞിരിക്കുകയാണ് തൊഴില്‍ രഹിതരുടെ എണ്ണം. മേയ് മാസത്തിലെ നിരക്ക് തുല്യമായി തൊഴിലില്ലായ്മയുടെ ശതമാനം സ്ഥിരത പ്രകടമാക്കിയപ്പോള്‍ മുന്‍ വര്‍ഷത്തം ഇത് 11.4ശതമാനം ആയിരുന്നെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 35900 പേര്‍ പുതിയതായി തൊഴിലില്‍ പ്രവേശിച്ചു. എന്നാല്‍ 2018ല്‍ എല്ലാവര്‍ക്കും ജോലി എന്നലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരും. സിഎസ്ഒ കണക്കുകള്‍ സ്ഥിരീകരിച്ചെങ്കിലും പൂര്‍ണ തൊഴില്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ പ്രയാസകരമാണെന്ന് വ്യക്തമാക്കുന്നു.
സീസണലി അഡ്ജസ്റ്റ് ചെയ്ത തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 10.8ഉം മേയില്‍ 10.9ശതമാനവും ആണ്. കഴിഞ്ഞ ജൂണില്‍ ഇത് പതിമൂന്ന് ശതമാനം ആയിരുന്നു. കഴിഞ്ഞ മാസം തൊഴിലിന് പുറത്തുള്ള പുരുഷന്മാര്‍ 127900 ആണ്. സ്ത്രീകളിലെ തൊഴലില്ലായ്മ 8.3 ശതമാനവും ഉണ്ട്. ഇക്കാര്യത്തിലും മേയ് ജൂണ്‍ മാസങ്ങളില്‍ വ്യത്യാസമില്ല. കഴിഞ്ഞ ജൂണില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനം ആയിരുന്നു. തൊഴില്ലാത്ത സ്ത്രീകള്‍80200 വരും. യുവാക്കളിലെ തൊഴിലില്ലായ്മയും കുറയുന്നുണ്ട്. മേയ്മാസത്തില്‍20ശതമാമായിരുന്നത് 19.8ശതമാനത്തിലേക്ക് കുറഞ്ഞു.
സര്‍ക്കാര്‍ പ്രാദേശികമായി തൊഴില്‍ സൃഷ്ടിക്കാന്‍ ബാധ്യസ്ഥമാണെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇതിനായി റീജിണല്‍ ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എട്ട് മേഖലയിലായിരിക്കും പദ്ധതി വരുന്നത്. ഓരോ മേഖലയിലും പതിനായിരക്കണക്കിന് പുതിയ തൊഴില്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനിടെ സണ്‍ഗാര്‍ഡ് അവെയ്ലബിലിറ്റി സര്‍വീസ് അമ്പത് തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ഡാറ്റാന്‍സെന്‍ററിന്‍റെ ഭാഗമായിട്ടാണിത്. സര്‍ക്കാര്‍ റീജണല്‍ ആക്ഷന്‍ പ്ലാനിലൂടെ മഡ് ലാന്‍ഡ്മേഖലയില്‍ പതിനാലായിരം തൊഴില്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.25 ലേറെ ആഗോളകമ്പനികളെങ്കിലും നിക്ഷേപത്തിനെത്തുമെന്നും പ്രതീക്ഷിക്കുന്നു.