രോഗിയെ കൊണ്ട്പോകും വഴി ആംബുലന്‍സ് ബ്രേക്ക് ഡൗണായി…രോഗി മരിച്ചു

ഡബ്ലിന്‍: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ആംബുലന്‍സ് ബ്രേക്ക് ഡൗണായി.  ക്ലെയറിലെ എന്നിസിലാണ് സംഭവം. ഇന്നലെ രാവിലെ 6.20-ാടെ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ആംബുലന്‍സ് നിന്ന് പോകുകയായിരുന്നു. ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു   ഷാനോണിന് അടുത്ത്  M18ല്‍ വെച്ച് ആംബുലന്‍സ് പ്രവര്‍ത്തന രഹിതമായത്.

ആംബുലന്‍സ് ഡ്രൈവര്‍ക്ക് വേഗം തന്നെ വാഹനത്തിന് കുഴപ്പമുണ്ടെന്ന് മനസിലാകുകയും സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയശേഷം ആംബുലന്‍സ് കണ്‍ട്രോള്‍ സെന്‍ററിലേക്ക് വിവരം അറിയിക്കുകയും ചെയ്തു.  എഴുപത് വയസിലേറെ പ്രായമുള്ള രോഗിക്ക് ഇതേ സമയം രണ്ടാമത്തെ പാരമെഡിക്കല്‍ ജീവന്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയായിരുന്നു. എട്ട്മണിയോടെ മറ്റൊരു ആംബുലന്‍സെത്തി രോഗിയെ ആശുപത്രിയിലെത്തിച്ചതായി നാഷണല്‍ ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയിലെത്തിയപ്പോള്‍ സമയം  8.18 ആയിരുന്നു.

രോഗി ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരിച്ചിരുന്നോ എന്നതും ആംബുലന്‍സ് കേടായത് മൂലം രക്ഷപ്പെടാനുള്ള സാധ്യതയെ ബാധിച്ചിരുന്നോ എന്നതും  വ്യക്തമല്ല.  കഴിഞ്ഞ ജൂലൈയില്‍ ലൂത്തില്‍ ഹൃദയാഘാതം വന്നരോഗിയെയും കൊണ്ട് പോകുമ്പോള്‍ ആംബുലന്‍സ് ബ്രേക്ക് ഡൗണ്‍ ആയിരുന്നു.

ഏതാനും മാസം മുമ്പ് കോര്‍ക്കില്‍ നിന്ന് ഡബ്ലിനിലേക്ക് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശിവുനെ മാറ്റുമ്പോവും ആംബുലന്‍സ് കേടായിരുന്നു. പകരം വന്ന ആംബുലന്‍സിനും സാങ്കേതിക പ്രശ്നം അനുഭവപ്പെടുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: