കേരളത്തില്‍ വച്ച് നിര്യാതയായ ഡബ്ലിന്‍ ഫിംഗ്ലാസില്‍ താമസിച്ചിരുന്ന നിര്‍മ്മല രാജേഷിന്റെ ആത്മശാന്തിക്കായി സെ.ജോസഫ് പ്രാര്‍ത്ഥനാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 7:30ന് പ്രത്യേക പ്രാര്‍ത്ഥന നടത്തപ്പെടും. ഗ്ലാസ്‌നെവിനിലെ ഡബ്ലിന്‍ ബൊട്ടാണിക് ഗാര്‍ഡന് സമീപമുള്ള our lady of dolours ദേവാലയത്തില്‍ വൈകിട്ട് 7:30 ന് നടക്കുന്ന ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭാ ചാപ്ലൈന്‍ ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം വഹിക്കും. ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു നിര്‍മ്മല രാജേഷ്.
സംസ്‌കാര ശിശ്രൂഷകള്‍ നാളെ
നിര്‍മ്മലയുടെ സംസ്‌കാര കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം നാളെ രാവിലെ ഇന്ത്യന്‍ സമയം 7 30 മുതല്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നിന്നും കാണാവുന്നതാണ്.www.eventsonlive.com
നിര്‍മ്മലയുടെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വസതിയില്‍ എത്തിയ്ക്കും.സംസ്‌കാര ശിശ്രൂഷകള്‍ നാളെ രാവിലെ 10 മണിയ്ക്ക് മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള ഭവനത്തില്‍ നിന്നും ആരംഭിക്കും.തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് സംസ്‌കാര ശിശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും