നിര്‍മ്മല രാജേഷിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളുമായി ഐറിഷ് മലയാളികള്‍ ഒത്തു കൂടി

ഡബ്ലിന്‍: വിടപറഞ്ഞ മലയാളി നഴ്സ് നിര്‍മ്മല രാജേഷിന്‍റെ ആത്മ ശാന്തിക്കായി മലയാളികള്‍ പ്രാര്‍ത്ഥനകളുമായി ഒത്തു കൂടി. ഇന്നലെ വൈകിട്ട് 5 മണിക്ക് മലങ്കര കത്തോലിക്കാ സഭയുടേ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. റൗല ചര്‍ച്ച് ഓഫ് ദി ഇമ്മക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിയില്‍ മോറന്‍ മോര്‍ ബേസേലിയോസ് കാര്‍ദ്ദിനാള്‍ ക്ലിമ്മീസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. ചാപ്ലിന്‍ ഫാ. എബ്രഹാം പതക്കല്‍ ജോര്‍ജ്, അനില്‍ മരാമന്‍, ബീന ജോര്‍ജ്, ജെസി ജോസ് , തുടങ്ങിയവര്‍ നിര്‍മ്മലയെ അനുസ്മരിച്ചു. സീറോ മലബാര്‍ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഫാ. ജോസ് ഭരനികുളങ്ങര സംസാരിച്ചു.

വ്യാഴാഴ്ച്ച 11 മണിക്കാണ് മലയാളി നഴ്സിന്‍റെ സംസ്‌കാര ശുശ്രൂഷ. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.തിരുവല്ലാ പുഷ്പഗിരി ആശുപത്രിയില്‍ വച്ചായിരുന്നു നിര്‍മ്മലയുടെ മരണം. സ്വദേശമായ മുക്കൂട്ടുതറയില്‍വെച്ചാണ് അടക്കം ചെയ്യുന്നത്. ബുധനാഴ്ച്ചയോടെ ഭര്‍ത്താവിന്റെ സ്വദേശമായ തിരുവല്ലാ ഐരൂരില്‍ നിന്ന് ഇവിടെ എത്തിക്കുന്ന ഭൗതിക ശരീരം വ്യാഴ്ച്ച മുക്കൂട്ടുതറയിലെ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ സെമിത്തേരിയില്‍ ആണ് അടക്കം ചെയ്യുന്നത്

സംസ്‌കാര ശിശ്രൂഷകള്‍ നാളെ

നിര്‍മ്മലയുടെ സംസ്‌കാര കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം നാളെ രാവിലെ ഇന്ത്യന്‍ സമയം 7 30 മുതല്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നിന്നും കാണാവുന്നതാണ്.www.eventsonlive.com
നിര്‍മ്മലയുടെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വസതിയില്‍ എത്തിയ്ക്കും.സംസ്‌കാര ശിശ്രൂഷകള്‍ നാളെ രാവിലെ 10 മണിയ്ക്ക് മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള ഭവനത്തില്‍ നിന്നും ആരംഭിക്കും.തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് സംസ്‌കാര ശിശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും

Share this news

Leave a Reply

%d bloggers like this: