കോടതികള്‍ ബലാത്സംഗം ഒത്തു തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കരുത്-സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ ശരീരം അവളുടെ അമ്പലാമാണ് ഒത്തു തീര്‍പ്പാക്കല്‍ പോലുള്ള നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരു ബലാത്സംഗ കേസില്‍ കീഴ്‌ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

തമിഴ്‌നാട്ടിലെ ജഡ്ജി, പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും പീഡനത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

ബലാത്സംഗ കേസുകളില്‍ കോടതി മദ്ധ്യസ്ഥം വഹിക്കുന്നത് നിയമ വിരുദ്ധമാണ്. ബലാത്സംഗ കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുന്നത് അവബോധത്തിന്റെ കുറവാണ് കാണിക്കുന്നത്. തമിഴ്‌നാട് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഇത്തരമൊരു അവബോധമില്ലായ്മയാണ്. പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി.

വിവാദമായ കേസില്‍ 2008ല്‍ പീഡനത്തിരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് 15 വയസ്സായിരുന്നു. ഒരുവര്‍ഷത്തിന് ശേഷം പെണ്‍കുഞ്ഞിന് അവര്‍ ജന്മം നല്‍കി. 2012ല്‍ കടലൂരിലെ മഹിളാകോടതി പ്രതി മോഹനനെ ഏഴുവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹനന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്‌പോഴാണ് മാതാവിന്റേയും കുഞ്ഞിന്റേയും നല്ല ഭാവി കണക്കിലെടുത്ത് പരസ്പര ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് ജഡ്ജി പി.ദേവദാസ് പെണ്‍കുട്ടിയോട് നിര്‍ദേശിച്ചത്. സമാനമായ മറ്റൊരു കേസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒത്തുതീര്‍പ്പാക്കിയെന്നും പീഡനത്തിരയായ കുട്ടിയെ പ്രതി വിവാഹം കഴിച്ചെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഒത്തുതീര്‍പ്പിന് തയ്യാറായില്ല.

Share this news
%d bloggers like this: