മൊറോക്കോ: റഷ്യന്‍ അധികൃതര്‍ യോഗയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മതപരമായ ആരാധനാ സമ്പ്രദായമാണിത് എന്ന വിലയിരുത്തിയാണ് യോഗ നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചത്. റഷ്യയില്‍ രണ്ട് സ്റ്റുഡിയോകള്‍ യോഗ ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തിവയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ പ്രശസ്തമായ ഹഠയോഗ ക്ലാസ്സുകള്‍ നടത്തുന്ന ഓറ, ഇങ്കാറ എന്നീ സ്റ്റുഡിയോകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
പ്രത്യേക മത ഉപാസനാ രീതി പ്രചരിക്കുന്നതില്‍ നിന്നും തടയാനായി ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കത്തില്‍ പറയുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവം എല്ലാവരും ഞെട്ടലും ആശ്ചര്യവും ഉണ്ടാക്കിയെന്ന് ഇങ്കാറ യോഗ സ്‌കൂള്‍ ടീച്ചര്‍ ഇങ്ക പിമനോവ പറഞ്ഞു.ഹിന്ദു മതവിശ്വാസ പ്രകാരം ശിവനാണ് ഹഠയോഗയുടെ ആചാര്യനെന്നാണ് വിശ്വാസം. കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ യോഗ ദിനം ആചരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന് മുന്‍പും യോഗയെ മതവുമായി ബന്ധിപ്പിച്ച് പല വിവാദങ്ങളും പരാമര്‍ശങ്ങളും അരങ്ങേറുകയുണ്ടായി.
യുഎസില്‍ 20.4 മില്യണ്‍ ജനങ്ങള്‍ ദിവസവും യോഗ ചെയ്യുന്നുണ്ടെന്നാണ് 2012ല്‍ ദി യോഗ ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.