കൊല്‍ക്കത്ത: ഡാര്‍ജിലിംഗില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 38 ആയി. അപകടത്തില്‍ 15 പേരെ കാണാതായിട്ടുണ്ട്. മിരികില്‍ മാത്രം 21 പേര്‍ മരിക്കുകയും 13 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കലിംപോംഗില്‍ 17 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 പേരെ കാണാതാകുകയും ചെയ്തു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
കനത്തമഴയിലും മണ്ണിടിച്ചിലിലും നരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ ദേശീയ പാത 10, ദേശീയ പാത 55 എന്നിവ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. റോഡില്‍ പലയിടത്തും വലിയ പാറകളും മണ്ണും വീണു കിടക്കുകയാണ്. കനത്തമഴയില്‍ സുക്‌നയ്ക്കു സമീപം റാക്തി പാലം പൂര്‍ണമായും ഒലിച്ചുപോയി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
-എജെ-