ഡബ്ലിന്‍: ടുണീഷ്യയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ച മൂന്നു ഐറിഷ് പൗരന്‍മാരുടെ മൃതദേഹം 24 മണിക്കൂറിനുള്ളില്‍ അയര്‍ലന്‍ഡില്‍ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ചാര്‍ളി ഫഌനഗന്‍ അറിയിച്ചു. ഇതിനുായുള്ള അവസാനവട്ട തയാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൂണീഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ടൂണീഷ്യയിലേക്ക് പോയ മീത് കൗണ്ടിയിലെ റോബിന്‍സ്ടൗണിലെ നഴ്‌സായ ലോര്‍ന കാര്‍ട്ടിയും ,അവധി ആഘോഷിക്കുന്നതിനായി ടുണീഷ്യയില്‍ എത്തിയ അതലോണില്‍ നിന്നുള്ള ലോറന്‍സ് , മാര്‍ട്ടിന ഹെയ്‌സ് ദമ്പതികളുമാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മൃതദേഹം അയര്‍ലന്‍ഡിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്നുപേരുടെയും മൃതദേഹം ഡബ്ലിനിലെത്തിക്കുമെന്ന് ഫഌനഗന്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതടക്കമുള്ള പ്രാഥമിക നടപടികളെല്ലാം ടൂണീഷ്യയില്‍ പൂര്‍ത്തായിയിക്കഴിഞ്ഞു. അധികൃതരുമായി ബന്ധപ്പെട്ടതില്‍ നിന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ മൃതദേഹം എത്തിക്കാനാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ചടങ്ങുകള്‍ നടക്കും. ലോറന്‍സ് , മാര്‍ട്ടിന ഹെയ്‌സ് ദമ്പതികളുടെ സംസ്‌കാരം വെള്ളിയാഴ്ച അത്‌ലോണിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ നടക്കും.
തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്നലെ പാര്‍ലമെന്റില്‍ മൗനപ്രാര്‍ത്ഥന നടത്തി. മീത,് അത്‌ലേണ്‍, എന്നിവിടങ്ങളില്‍ ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
-എജെ-