നിര്‍മ്മല രാജേഷ് ഇനി ഓര്‍മ്മകളില്‍

 

രാവിലെ 9.30 മണിയോടെ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ വികാര നിര്‍ഭരവും ദുഖം ഖനീഭവിച്ചതുമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു.പ്രാര്‍ത്ഥനകള്‍ക്കിടയില്‍ പലപ്പോഴും അണപൊട്ടി ഒഴുകിയ ദുഖത്തില്‍ താങ്ങായി കുഞ്ഞു ങ്ങളെ ചേര്‍ത്തു പിടിച്ചു.വീട്ടില്‍ നിന്ന് അവസാന യാത്ര പറഞ്ഞ് പള്ളിയിലേയ്ക്ക് കൊണ്ടുപോകും മുന്‍പ് അന്ത്യ ചുബനം നല്‍കുന്ന ഹൃദയ ഭേദകമായ രംഗങ്ങള്‍,ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം കുഞ്ഞിനെ പട്ടടയിലേയ്ക്ക് കൊണ്ടുപോകുന്നത് കാണേണ്ടിവന്ന മാതാപിതാക്കള്‍, ജീവിത വഴിയില്‍ സ്‌നേഹത്തിന്റെ തലോടല്‍ കൈകളില്‍ പൊതിഞ്ഞു പിടിച്ച അമ്മ നഷ്ടപ്പെട്ട കുട്ടികള്‍ അവസാന രംഗങ്ങള്‍ വൈകാരികതയുടെ കുത്തൊഴുക്കിനൊടുവില്‍ മൃതദേഹം പള്ളിയിലേയ്ക്ക് ഏകദേശം 10.30 മണിയോടെആരംഭിച്ചു.

11 മണിക്ക് മുന്‍പ് മലങ്കര സഭയുടെ തിരുവല്ലാ ബിഷപ്പ് അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വംവഹിക്കുവാനായി ദേവാലയത്തില്‍ എത്തി ചേര്‍ന്നു.തന്റെ പ്രസംഗത്തില്‍ നിര്‍മ്മലയുടെ സഭാ സേവനങ്ങളെ കുറിച്ചും,വീട്ടമ്മ എന്ന നിലയില്‍ കുടുംബത്തിന്റെ തങ്ങായിരുന്ന നിര്‍മ്മല ജീവിതത്തിലേയ്ക്ക് തിരികെ വരണമെന്ന തന്റെ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കാതിരുന്നതിനെ കുറിച്ചും അനുസ്മരിച്ചു.എന്നാല്‍ നിര്‍മ്മലയുടെ ജീവിതം ദൈവത്തിന്റെ തിരുമുന്‍പില്‍ കടന്നു ചെല്ലണമെന്ന് ദൈവത്തിന്റെ അഭീഷ്ടം ആണന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, അയര്‍ലന്‍ഡില്‍ മലങ്കര സഭയുടെ വേദപാഠ ക്ലാസുകളുടെ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചതിനെ എടുത്ത് പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നിര്‍മ്മലയുടെ സഹോദരന്‍ തന്റെ സഹോദരിയുടെ രോഗാവസ്ഥയില്‍ തങ്ങള്‍ക്ക് ശക്തിയായി, താങ്ങായി നിന്ന ബന്ധുക്കള്‍, വൈദിക സന്ന്യാസിനികള്‍, ബന്ധുക്കള്‍, അയര്‍ലന്‍ഡിലെ സുഹൃത്തുക്കള്‍ സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും തങ്ങായി തണലായി നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍, പിന്നീട് രാജേഷും കുട്ടികളും അന്ത്യ ചുംബനം, കണ്ണിരും വേദനയും നിറഞ്ഞ നിമിഷങ്ങള്‍, നൂറ് കണക്കിന് ആളുകളെ സാക്ഷിയാക്കി നിര്‍മ്മലയുടെ മുഖം മൂടി, പ്രാര്‍ത്ഥയുടെ നിമിഷങ്ങള്‍ കടന്നു പോയി. ഭൂമിയിലെ നിര്‍മ്മലയുടെ അവസാന നിമിഷങ്ങള്‍,പിന്നിട് ആറടി മണ്ണില്‍ അലിയുവാനായി ശരീരം സെമിത്തേരിയിലേയ്ക്ക്.ഹ്രസ്വമായ ജീവിതത്തിലെ ദിവസങ്ങള്‍ക്കൊടുവില്‍ നൊമ്പരങ്ങളും പരിഭവങ്ങളുമില്ലാത്ത ജീവിതത്തിലേയ്ക്ക് അവള്‍ യാത്രയായി,അപ്പോള്‍ ഇന്ത്യന്‍ സമയം 12.30 മണി.

അര്‍ബുദരോഗത്തോട് ധീരമായി ഏറ്റുമുട്ടിയെങ്കിലും ഈശ്വരേച്ഛയ്‌ക്കൊപ്പം ചേര്‍ന്ന് നിര്‍മ്മല യാത്ര പറയുമ്പോള്‍ അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ഒരുപിടി മനോഹരവും മൃദുലവുമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: