ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം ആരംഭിച്ചു

 

ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പള്ളിയില്‍ ഡൌണ്‍ ആന്റ് കൊണോര്‍ രൂപതാ സിറോ മലബാര്‍ യുവജനധ്യാനത്തിനു ആരംഭമായി. ജൂലൈ ഒന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ധാനത്തിനു ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മോണ്‍. ആന്റണി പെരുമായന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തുടക്കമായി. തുടര്‍ന്ന് വെ. റെവ. ടോണി ടെവ്‌ലിന്‍ ധ്യാനം ഔദ്യോഗിഗമായി ഉദ്ഘാടനം ചെയ്തു. ഫിലിപ്പൈന്‍സില്‍നിന്നുള്ള ബ്ര. മാനുലെത്തോ യുവജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. എഴുപതിലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഈ ധ്യായനത്തിനു നേതൃത്വം നല്‍കുന്നത് സെഹിയോന്‍ യു . കെ ടീം അംഗങ്ങളായ, സെയില്‍സ് സെബാസ്റ്റ്യന്‍, മെല്‍വിന്‍ ടോമി, ജെറിന്‍ തോട്ടപ്പള്ളി, ഷെറില്‍ ജോണ്, ടെസ്സി ജോസഫ്, ഷൈനി സാജു, കുരുവിള എന്നിവരാണ്.

യുവതിയുവാക്കളുടെ പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്ന ഈ ധ്യാനത്തിന്റെ വിജയത്തിന്നായി മാതാപിതാക്കളുടെയും മതാധ്യാപകരുടെയും മാധ്യസ്ഥ പ്രാര്‍ത്ഥനയും തല്‍സമയം നടക്കുണ്ട്.

സ്‌കൂള്‍ അവധിക്കാലത്ത് ജീവിത വഴികളെ ദൈവവജനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തി കുടുംബത്തിനും സമൂഹത്തിന്നും അഭിമാനിക്കത്തക്ക മക്കളായി വളരുവാന്‍ യുവജനതയെ പ്രാപ്തരാക്കുവാന്‍ പോരുന്ന ഈ ധ്യാനം ഡൌണ്‍ ആന്റ് കൊണോര്‍ രൂപതാ സിറോ മലബാര്‍ മിഷന്റെ യുവജനപ്രേഷിത സംഘടന യായ C.L.C യുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: