ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരെയും ഗ്രീസിലെ പ്രശ്നങ്ങളില്‍ പ്രതിഷേധിച്ചും സര്‍ക്കാരിനെതിരെ സംയുക്തമായ പ്രതിഷേധം. പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റംഗങ്ങളെ തടഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന പ്രതിഷേധത്തില്‍ പാര്‍ലമെന്‍റംഗങ്ങളില്‍ ചിലരെ പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തുകയും പാര്‍ലമെന്‍റ് അങ്കണത്തില്‍ നിന്ന് പുറത്ത് പോകുന്നതിനും അകത്തേയ്ക്ക് പ്രവേശിക്കാനും സമ്മതിച്ചില്ല. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് പരാജയപ്പെട്ടതില്‍ മുന്‍ മന്ത്രി അലന്‍ഷാറ്റര്‍ വിമര്‍ശിക്കുകയും ചെയ്തു. ലിന്‍സ്റ്റര്‍ പാര്‍ക്കിലെ കാര്‍ പാര്‍ക്കിലേക്ക് അലന്‍ഷാറ്ററെ കടത്തി വിടാതെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. ഏതാനും മിനിട്ടുകള്‍ക്ക് ശേഷമാണ് ഷാറ്ററിന് പോകാനായത്. പ്രതിഷേധക്കാര്‍ തന്നെ അപമാനിച്ചെന്നും അധിക്ഷേപിച്ചെന്നും ഷാറ്റര്‍ വ്യക്തമാക്കി. കാറില്‍ പലരും മര്‍ദിക്കുകയും ചെയ്തു.
വൈകീട്ട് നടന്ന പ്രതിഷേധത്തില്‍ വലിയൊരു വിഭാഗം പ്രതിഷേധക്കാരും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഇത് മൂലം തിരക്കുള്ള സിറ്റിയിലെ റോഡില്‍ ഗാതഗത തടസവും അനുഭവപ്പെട്ടിരുന്നു. രണ്ട് ലേബര്‍ സെനറ്റര്‍മാര്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ രോഷം പ്രകടമാക്കി. മേരി മോറാന്‍, ഡെറെക്ക ലാന്‍ഡി എന്നിവര്‍ക്കെതിരെ ആയിരുന്നു കില്‍ഡയര്‍ സ്ട്രീറ്റില്‍ വെച്ച് പ്രതിഷേധക്കാരെ നേരിടേണ്ടി വന്നത്. ഇരുവര്‍ക്കും കാറില്‍ നിന്ന് ഇറങ്ങേണ്ടി വന്നിരുന്നു. ലൂത്തില്‍ നിന്ന് മത്സരിക്കാനിരിക്കുന്ന മേരിയും അവരുടെ പാര്‍ലമെന്‍ററി അസിസ്റ്റന്‍റുമായിരുന്നു കാറിലുണ്ടായിരുന്നത്. അസിസ്റ്റന്‍റ് പ്രകടമായിതന്നെ ഭയക്കുകയും ചെയ്തു. തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് മേരി പ്രതികരിച്ചു., അപമാനകരമായ സംഭവമാണ് അരങ്ങേറുന്നതെന്നും സെനറ്റര്‍ പറഞ്ഞു.
സംഘര്‍ഷത്തില്‍ ഒരു ഗാര്‍ഡ ഓഫീസര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാഫിക് കോണ്‍ ഉപയോഗിച്ച് അടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ വനിതാ ഗാര്‍ഡയെ ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. അതേ സമയം തന്‍റെ സംഭവങ്ങളുടെ പശ്ചാതലത്തില്‍ ഗാര്‍ഡ കമ്മീഷണര്‍ നോറിസ് ഒ സള്ളിവനോട് ലിന്‍സ്റ്റര്‍ ഹൗസിലെത്തി പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയായിരുന്നു വെന്ന് വ്യക്ത്മാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ലിന്‍സ്റ്റര്‍ ഹൗസിന് ചുറ്റും പ്രതിഷേധക്കാരെ തടയുന്നതിനായി ഇരുമ്പഴികള്‍ നിരത്താതിരുന്നത് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. അലന്‍ഷാറ്റര്‍ക്ക് പതിനഞ്ച് മിനിട്ടോളമാണ് കാറില്‍ തടഞ്ഞ് വെച്ചത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ നാല്‍പത് ഗാര്‍ഡമാരെ സംഭവ സമയത്ത് കൂടുതലായും വിളിപ്പിക്കേണ്ടി വന്നിരുന്നു.
പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും ടിഡിമാര്‍ക്കും സെനറ്റര്‍മാര്‍ക്കുമുള്ള അവകാശം ഭരണഘടനാപരമായതാണെന്ന് ഷാറ്റര്‍ വ്യക്തമാക്കുകുയം ചെയ്തു. പ്രൊസീജിയര്‍ പ്രിവിലേജ് കമ്മിറ്റിയുടെ സംഭവങ്ങളെ തുടര്‍ന്ന് പോലീസ് നടപടികള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഗാര്‍ഡ കമ്മീഷണറെ വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ലമെന്‍ററിലേക്ക് വരുന്നതിനും പോകുന്നതിനും അംഗങ്ങള്‍ക്ക് തടസം ഉണ്ടാവില്ലെന്ന് സിപിപി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥരിലൊരാള്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഈ ആഴ്ച്ച സര്‍ക്കാര്‍ പാസാക്കുന്ന ജലക്കര നിയമത്തിലൊന്നിനെതിരെയാണ് പ്രതിഷേധം. നിരവധി ഭേദഗതികളോടെ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ബില്ല് പാസാക്കുകയാണ്. ജല ഉപയോഗത്തിനുള്ള ഗ്രാന്‍റ്, ഇതിനായി ഡാറ്റാ ബേസ്, ജലക്കരം നല്‍കിയില്ലെങ്കില്‍ പ്രോപ്പര്‍ട്ടി വില്‍പ്പന നടപ്പാക്കാന്‍പറ്റാത്ത ചട്ടങ്ങള്‍, വാടകക്കാര്‍ ജലക്കരം നല്‍കുക തുടങ്ങി വിവിധ നിര്‍ദേശങ്ങളുള്ളതാണ് ബില്‍. എഴുപത് ശതമാനം വീടുകളും ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറ് യൂറോയാണ് ജല ഉപയോഗത്തിന് ഗ്രാന്‍റായി ലഭിക്കുക.